അഴിമുഖം പ്രതിനിധി
ദളിത് വിരുദ്ധ പ്രസ്താവനയെത്തുടര്‍ന്ന് ബിജെപി വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഉത്തര്‍പ്രദേശ് വനിതാ മോര്‍ച്ച പ്രസിഡന്‍റ് മധു മിശ്രയെയാണ് പാര്‍ട്ടിയില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്. കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ ‘ ഭരണഘടനയുടെ സഹായത്തോടെ ഇന്ന് നമ്മളെ ഭരിക്കുന്നവര്‍ ഒരിക്കല്‍ നമ്മുടെ ചെരിപ്പ് വൃത്തിയാക്കിയിരുന്നവരാണ്’ എന്ന ഇവരുടെ പരാമര്‍ശമാണ് വിവാദമായത്. കൂടാതെ ദളിതുകളുടെ ഉന്നമനത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ആഹ്വാനം നടത്തുകയും ചെയ്തിരുന്നു മധു മിശ്ര. ‘ഒരിക്കല്‍ നമ്മള്‍ അവരുടെ അടുത്തിരിക്കാന്‍ പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് നമ്മുടെ മക്കള്‍ അവരെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യേണ്ടുന്ന അവസ്ഥയാണ്’ എന്നും വനിതാ നേതാവ് പറഞ്ഞിരുന്നു.ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മി കാന്ത് വാജ്പേയ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചു.
This post was last modified on December 27, 2016 3:58 pm
Leave a Comment