അഴിമുഖം പ്രതിനിധി
ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ സംസ്ഥാനത്ത രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. നേരത്തെ, ഒരാഴ്ച്ചത്തേക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരുംദിവസങ്ങളില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രാഷ്ട്രപതി ഭരണത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി കോടതി ശരിവച്ചത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി.
ഉത്തരഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. 29-ന് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും. കോടതിയുടെ വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും.
ഹൈക്കോടതിയുടെ വിധി ജനങ്ങളുടെ വിജയമാണെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭരണം അനുവദിച്ചാല്‍ എല്ലാ സംസ്ഥാനങ്ങളിലും അത് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം തങ്ങളെ വേദനിപ്പിച്ചുവെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയില്‍ വിധി പറയും മുമ്പ് കേന്ദ്രം രാഷ്ട്രപതി ഭരണം പിന്‍വലിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് കളിക്കാന്‍ പറ്റുന്നു. ഇത് നീതിയോടുള്ള പരിഹാസമാണ് കോടതി തുറന്നടിച്ചു.
ഒരു ഉത്തരവിറക്കാന്‍ കഴിയാത്തവിധം അശക്തരല്ല തങ്ങളെന്ന് കരുതരുതെന്നും ഞങ്ങള്‍ക്ക് നിശ്ബദരായി ഇരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയാണോയെന്നും കോടതി ചോദിച്ചു.
This post was last modified on December 27, 2016 4:04 pm
Leave a Comment