അഴിമുഖം പ്രതിനിധി
ഉത്തരഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലെ പ്രകടനത്തിനിടെ ബിജെപി എംഎല്‍എ കാലു തല്ലിയൊടിച്ച പൊലീസ് കുതിര ശക്തിമാന്‍ മരണത്തിന് കീഴടങ്ങി. മാര്‍ച്ച് 14-ന് ഡെറാഡൂണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ബിജെപി എംഎല്‍എ ഗണേശ് ജോഷി ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. എംഎല്‍എയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ കുതിരയുടെ കാല് മുറിച്ചു മാറ്റിയിരുന്നു. കാലിലെ മുറിവ് ജീവന് ഭീഷണിയാകും എന്ന് കണ്ടാണ് ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചത്. കൃത്രിമ കാലിന്റെ സഹായത്തോടെയാണ് ശക്തിമാന്‍ പിന്നീട് എഴുന്നേറ്റ് നിന്നിരുന്നത്.
This post was last modified on December 27, 2016 4:04 pm
Leave a Comment