X

“നൂറുകണക്കിനാളുകള്‍ ഗള്‍ഫിലെ ജയിലിലുണ്ട്, പാര്‍ട്ടി സെക്രട്ടറിയുടെ മകനോടില്ലാത്ത താല്‍പര്യം എന്‍ഡിഎ കണ്‍വീനറോട് മുഖ്യമന്ത്രിക്കെന്തിന്?”

രൂക്ഷ വിമര്‍ശനമാണ് ചെക്ക് തട്ടിപ്പ് കേസില്‍ എന്‍ഡിഎ നേതാവിന്റെ കാര്യത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി അയച്ച കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ബിഡിജെഎസ് നേതാവും കേരളത്തിലെ എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി, ചെക്ക് തട്ടിപ്പ് കേസില്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്ത കാര്യത്തില്‍ ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് വിവാദമായിരിക്കുകയാണ്. രൂക്ഷ വിമര്‍ശനമാണ് ചെക്ക് തട്ടിപ്പ് കേസില്‍ എന്‍ഡിഎ നേതാവിന്റെ കാര്യത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി അയച്ച കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെക്ക് കേസുകളില്‍ ജയിലില്‍ കിടക്കുമ്പോള്‍ അവരോടോ ചെക്ക് കേസില്‍ പെട്ടിരുന്ന സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെ മകനോടോ പോലും ഇല്ലാത്ത താല്‍പര്യം എന്‍ഡിഎ കണ്‍വീനറോട് എന്തിനാണ് മുഖ്യമന്ത്രി കാണിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നൂറുകണക്കിന് മലയാളികൾ ചെക്ക് കേസിൽ ഗൾഫിലെ ജയിലിൽ കിടക്കുന്നു. അതു മാത്രമല്ല, സ്വന്തം പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ ഗൾഫിൽ ചെക്ക് കേസിൽ പെട്ടു .എന്നിട്ട് ഇതു വരെ അവർക്ക് ആർക്കും വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എൻ ഡി എ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്?

This post was last modified on August 22, 2019 9:41 pm