X

മലയാളത്തിലെ മാസ്മരിക കഥകളിനി ലോകം മുഴുവനുമുള്ള വായനക്കാരിലേക്ക്

'വണ്‍ ഹെല്‍ ഓഫ് എ ലവര്‍' എന്ന പരിഭാഷയിലൂടെ ഉണ്ണി ആറിന്റെ കഥകള്‍ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തുകയാണ്.

ഉണ്ണി ആര്‍ എഴുതിയ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് ‘ വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ പുറത്തിറങ്ങി. ഒരു ഭയങ്കരന്‍ കാമുകന്‍, ലീല, വാങ്ക് തുടങ്ങിയ പത്തൊന്‍പത് കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെ. ദേവികയാണ് കഥകളുടെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. വെസ്റ്റ് ലാന്റ് പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

അസഹിഷ്ണത വളര്‍ന്നുകൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ ഉണ്ണി ആറിന്റെ കഥകള്‍ക്കുനേരെ വിമര്‍ശനങ്ങള്‍ ധാരളം ഉയര്‍ന്നു വന്നിരുന്നു. എങ്കിലും ശക്തമായ രാഷ്ട്രീയം മുന്നോട്ടുവെച്ച് പുതു പരീക്ഷണ വഴികളിലൂടെ ഉണ്ണി ആറിന്റെ കളകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ എന്ന പരിഭാഷയിലൂടെ ഉണ്ണി ആറിന്റെ കഥകള്‍ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തുകയാണ്.

അമ്മയ്ക്കും, ഭാര്യക്കും, മകള്‍ക്കുമാണ് ഉണ്ണി ആര്‍ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എഴുത്തുകാര്‍ തൂലിക ചലിപ്പിക്കുമ്പോള്‍ കൊല്ലപ്പെടുന്ന ഈ കാലത്ത്, എന്നോടൊപ്പംനിന്ന മൂന്ന് സ്ത്രീകള്‍ക്ക്…എന്ന് കഥാകൃത്ത് മുഖവുര കുറിക്കുന്നു.

സാങ്കല്‍പ്പികതയേയും യാഥാര്‍ത്ഥ്യങ്ങളേയും ഇഴചേര്‍ത്തുകൊണ്ടുള്ള ഉണ്ണി ആര്‍ കഥകള്‍ ജീവിതത്തിന്റെ വൈവിധ്യങ്ങളാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. ഈ ജീവിതങ്ങളുടെ സത്തയെ ഉള്‍ക്കൊണ്ടുതന്നെ മൊഴിമാറ്റം ചെയ്തിരിക്കുകയാണ് ജെ.ദേവിക.

അഭയാര്‍ത്ഥി പ്രശ്‌നവും വംശീയ വിദ്യോഷവും അനുഭവിച്ച രാഷ്ട്രീയ ചിന്തക വീണ്ടും വായിക്കപ്പെടുന്നു