X

ഝാര്‍ഖണ്ഡില്‍ 12,000 പശുക്കള്‍ക്ക് ‘ആധാര്‍ കാര്‍ഡ്’

12,000 പശുക്കള്‍ക്ക് ഇത്തരത്തില്‍ ടാഗ് കെട്ട കഴിഞ്ഞു.

ഝാര്‍ഖണ്ഡില്‍ പശുക്കള്‍ക്കും ആധാര്‍ മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ഏര്‍പ്പെടുത്തി. അനധികൃത കന്നുകാലി കടത്തും കശാപ്പും തടയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍ക്കാരിന്റെ പരിപാടി. 12,000 പശുക്കള്‍ക്ക് ഇത്തരത്തില്‍ ടാഗ് കെട്ട കഴിഞ്ഞു. പശുക്കളുടെ ചെവിയിലാണ് ടാഗ് കെട്ടിയിരിക്കുന്നത്. 12 അക്ക നമ്പറാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാരും ഇത്തരത്തില്‍ കന്നുകാലികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള തീരുമാനത്തെ പറ്റി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബംഗ്ലാദേശിലേയ്ക്കടക്കം അനധികൃത കാലി കടത്ത് വ്യാപകമാകുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഇംപ്ലിമെന്റ് ഏജന്‍സി ഫോര്‍ കാറ്റില്‍ ആന്‍ഡ് ബഫല്ലോ (ജെഎസ്്ഐഎസിബി) പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാഡ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. റാഞ്ചി, ഹസാരിബാഗ്, ധന്‍ബാദ്, ബൊക്കാറോ, ജംഷഡ്പൂര്‍, ദിയോഗഡ്, ഗിരിധി, ലൊഹാര്‍ദാഗ എന്നീ എട്ട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്് ഫോര്‍ അനിമല്‍ പ്രൊഡക്റ്റിവിറ്റി ആന്‍ഡ് ഹെല്‍ത്ത്് പദ്ധതിയുടെ ഭാഗമാണിത്.

കന്നുകാലികളുടെ പ്രായം, ഉയരം, നിറം, കൊമ്പ് വാല് തുടങ്ങിയവ സംബന്ധിച്ച് കാര്‍ഡില്‍ രേഖപ്പെടുത്തും. 42 ലക്ഷം കന്നുകാലി കൂട്ടങ്ങളില്‍ 70 ശതമാനവും പശുക്കളാണ്. സ്മാര്‍ട്ട്്്്‌ഫോണുകള്‍ വഴി പശുക്കളുടെ വിവരം ലഭ്യമാകുമെന്ന് അധികൃതര്‍ പറയുന്നു. ആയിരത്തിലധികം അറവ് ശാലകള്‍ ഝാര്‍ഖണ്ഡില്‍ അടച്ചുപൂട്ടിയിട്ടുണ്ട്്. 2005ല്‍ സംസ്ഥാനത്ത് ഗോവധ നിരോധനം നിയമം നിലവില്‍ വന്നിരുന്നു. ഝാര്‍ഖണ്ഡിലെ ഗോവധ നിരോധന നിയമ പ്രകാരം അഞ്ച് വര്‍ഷം വരെ തടവും 5000 പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

This post was last modified on April 25, 2017 7:23 pm

Related Post
Leave a Comment