റഷ്യ ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ബെല്‍ജിയം ടീം. ഇത്തവണ ബെല്‍ജിയം ആദ്യമായി ലോകചാമ്പ്യന്മാരാകും എന്ന് പ്രവചിക്കുന്ന ഫുട്‌ബോള്‍ പ്രേമികകളുണ്ട്. ബെല്‍ജിയം ടീമിന്റെ പ്രത്യേകത അതൊരു ബഹുഭാഷാ ടീം ആണെന്നതാണ്. ഭൂരിപക്ഷം ബെല്‍ജിയംകാരുടെയും മാതൃഭാഷ നെതര്‍ലാന്റ്‌സുകാരെ പോലെ ഡച്ച് ആണെങ്കിലും പല ഭാഷക്കാരാണ് ബെല്‍ജിയന്‍ ഫുട്‌ബോള്‍ ടീമിലെ താരങ്ങള്‍. ബെല്‍ജിയത്തിന്റെ പ്രധാന താരങ്ങള്‍ക്കിടയില്‍ ഈ ഭാഷാ ബഹുസ്വരത കാണാം. സൂപ്പര്‍താരം റൊമേലു ലുകാകു ആറ് ഭാഷകള്‍ ഭംഗിയായി കൈകാര്യം ചെയ്യും – ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, സ്വാഹിലി എന്നിവ. ക്യാപ്റ്റന്‍ വിന്‍സെന്റ് കോംപാനി അഞ്ച് ഭാഷകള്‍ സംസാരിക്കും.
ഭാഷയ്ക്ക് ഫുട്‌ബോളില്‍ വലിയ പ്രാധാന്യമുണ്ട്. ബെല്‍ജിയത്തിന്റെ ബഹുഭാഷ ടീം എങ്ങനെയാണ് ആശയവിനിമയം നടത്തുന്നത്. ഡച്ച് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ബെല്‍ജിയംകാര്‍ സംസാരിക്കുന്നത് ഫ്രഞ്ച് ആണ്. ജര്‍മ്മന്‍ സംസാരിക്കുന്ന ന്യൂനപക്ഷവും ബെല്‍ജിയത്തിലുണ്ട്. എന്നാല്‍ ഡച്ചും ഫ്രഞ്ചുമൊന്നുമല്ല, ഇംഗ്ലീഷാണ് ടീം അംഗങ്ങള്‍ പരസ്പരം സംസാരിക്കാന്‍ ഉപയോഗിക്കുന്നത്.
വായനയ്ക്ക്: https://goo.gl/NLUrXM
This post was last modified on July 2, 2018 8:20 pm
Leave a Comment