X

ബീഡി വലി കാരണം രാജ്യത്തിന് നഷ്ടം വര്‍ഷന്തോറും 80000 കോടി രൂപ!

ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 0.5 ശതമാനവും ആരോഗ്യരംഗത്തെ മൊത്തം ചിലവിന്റെ രണ്ട് ശതമാനത്തോളം വരും

ബീഡി വലി കാരണം വര്‍ഷന്തോറും രാജ്യത്തിന് ഉണ്ടാവുന്നത് കോടികണക്കിന് രൂപയുടെ നഷ്ടം. ബീഡിവലി കാരണമുണ്ടാകുന്ന രോഗബാധയും അകാലമരണവും മൂലം നഷ്ടപ്പെടുന്നത് 80000 കോടി രൂപയാണ്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 0.5 ശതമാനവും ആരോഗ്യരംഗത്തെ മൊത്തം ചിലവിന്റെ രണ്ട് ശതമാനത്തോളം വരും. ടുബാക്കോ കണ്‍ട്രോളര്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഡാറ്റായുടെ കണക്കുകളും ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കേണ്ട പണമാണ് രാജ്യത്ത് ബീഡിക്കായി വിനിയോഗിക്കപ്പെടുന്നതെന്നാണ് പഠനം പറയുന്നത്. ബീഡി വലി കാരണം ഉണ്ടാകുന്ന ഗുരുതര രോഗങ്ങള്‍ ആളുകളെ ദാരിദ്ര്യത്തിലേക്കാണ് നയിക്കുന്നത്.

രോഗ നിര്‍ണ്ണയത്തിനായി വരുന്ന ചിലവുകള്‍, മരുന്ന്, ആശുപത്രി ചിലവുകള്‍, അതിനായിട്ടുള്ള യാത്രാ ബാധ്യതകള്‍ എന്നിവ നേരിട്ടുള്ള ചിലവുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയോടൊപ്പം കൂടേനില്‍ക്കേണ്ടവര്‍ക്ക് വേണ്ടിവരുന്ന ചിലവും, അവര്‍ക്ക് വരുമാനത്തില്‍ ഉണ്ടാകുന്ന കുറവുമെല്ലാം പരോക്ഷമായ ചിലവാണ്.

സിഗരറ്റുകളെ അപേക്ഷിച്ച് ബീഡിയില്‍ പുകയിലയുടെ അളവ് കുറവാണെങ്കിലും നിക്കോട്ടിന്റെ അളവ് കൂടുതലാണ്. മാത്രമല്ല ഹാനീകരമായ വിഷവായു സിഗരറ്റിനേക്കാള്‍ അധികമായി ശരീരത്തില്‍ എത്തുകയും ചെയ്യും.

ഇന്ത്യയിലെ 80 ശതമാനം പേര്‍ പുകയില ഉപയോഗിച്ചിട്ടുള്ളവരാണെന്നും അതില്‍ 15വയസ്സിന് മുകളില്‍ പ്രായമുള്ള 72 ദശലക്ഷം ആളുകള്‍ സ്ഥിരമായി പുകവലിക്കുന്നവരാണെന്നും കണ്ടെത്തി.

2016-17 വര്‍ഷം, മാത്രം പുകവലിയില്‍ നിന്ന് കിട്ടിയ നികുതി വരുമാനം 417 ലക്ഷം രൂപയാണ്.

കൂടുതല്‍ വായനയ്ക്ക് – https://health.economictimes.indiatimes.com/news/industry/bidi-smoking-costs-india-over-rs-80k-crore-every-year-study/67192897

കെഎസ്ആര്‍ടിസിക്ക് ഇന്നലെ ഉണ്ടായ വരുമാന വര്‍ദ്ധനവ് 17 ലക്ഷം രൂപ; ഇതെങ്ങനെ സാധിച്ചു?

വനിതാ മതില്‍ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സിപിഎം നീക്കം വൈകി വന്ന വിവേകം

 

This post was last modified on December 22, 2018 3:10 pm