X

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഏത് സാരിയുടുക്കണം? അമേരിക്കന്‍ നയതന്ത്രജ്ഞയുടെ കണ്‍ഫ്യൂഷന്‍

ഏതായാലും കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മേരി കേ സോഷ്യല്‍ മീഡിയയുടെ സഹായം തേടി. #SareeSearch എന്ന് പറഞ്ഞ് ഹാഷ് ടാഗും തുടങ്ങി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികത്തില്‍ ഓഗസ്റ്റ് 15ഉമായി ബന്ധപ്പെട്ട അമേരിക്കന്‍ എംബസിയിലെ ചാര്‍ജ് ഡി അഫേഴ്‌സ് ഉദ്യോഗസ്ഥയായ മേരി കേ കാള്‍സണ്‍ ആകെ കണ്‍ഫ്യൂഷനിലാണ്. മേരിയുടെ ആശയക്കുഴപ്പത്തിന് കാരണം ഗൗരവമുള്ള എന്തെങ്കിലും പ്രശ്‌നമൊന്നുമല്ല. ഏത് സാരി ഉടുക്കണം എന്നതാണ് മേരിയുടെ കണ്‍ഫ്യൂഷന്‍. ആദ്യമായാണ് സാരി ഉടുക്കുന്നത് എന്നതുകൊണ്ടാണ് ഈ കണ്‍ഫ്യൂഷനെന്നാണ് മേരി കേ പറയുന്നത്. ന്യൂഡല്‍ഹി കോണോട്ട് പ്ലേസിലുള്ള ഖാദി ഇന്ത്യ സ്റ്റോറിലാണ് യുഎസ് ഉദ്യോഗസ്ഥ ഷോപ്പിംഗിനെത്തിയത്.

ഏതായാലും കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ മേരി കേ സോഷ്യല്‍ മീഡിയയുടെ സഹായം തേടി. #SareeSearch എന്ന് പറഞ്ഞ് ഹാഷ് ടാഗും തുടങ്ങി. അവസാനം തിരഞ്ഞെടുത്ത നാല് സാരികള്‍ – ജമദാനി, ഡൂപിയന്‍, കാഞ്ചീവരം, തുസാര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന നാല് സാരികള്‍ ചൂണ്ടിക്കാട്ടിയാണ് മേരി കേ സഹായം ആവശ്യപ്പെടുന്നത്. ട്വിറ്ററില്‍ ഇതിന് രണ്ടായിരത്തോളം മറുപടികളും രണ്ടായിരത്തിലധികം ഫേവറിറ്റുകളും നൂറ് കണക്കിന് റീ ട്വീറ്റുകളും ലഭിച്ചു. കൂടുതല്‍ പേരും തുസാറും കാഞ്ചീവരവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കന്‍ ചായ്‌വ് ഏതിനോടാണെന്ന് ഓഗസ്റ്റ് 15ന അറിയാം.

വായനയ്ക്ക്: https://goo.gl/D7hQmJ

This post was last modified on August 7, 2017 11:21 am