X

ഇന്ത്യ-ചൈന യുദ്ധ കാലത്ത് ഭൂമി വിട്ടുകൊടുക്കേണ്ടി വന്നവര്‍ക്ക് 55 വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം

3000 കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നാണ് സൂചന.

55 വര്‍ഷത്തെ കാത്തിപ്പിന് വിരമമാകുന്നു. ഇന്ത്യ ചൈന യുദ്ധത്തെ തുടര്‍ന്ന് ഭൂമി സൈനികാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്ന അരുണാചല്‍ പ്രദേശുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി വരുകയാണ്. 3000 കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നാണ് സൂചന. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഭൂമി വില, നഷ്ടപരിഹാരം, ഉടമസ്ഥാവകാശം, തുടങ്ങിയവ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. നഷ്ടപരിഹാരം കിട്ടാത്തതില്‍ ഭൂമി നഷ്ടമായവര്‍ക്കുള്ള അതൃപ്തി പരിഹരിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ഭൂവിനിയോഗ വകുപ്പ് മന്ത്രി ചെയര്‍മാനായി ഉന്നതാധികാര സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തവാംഗ്, പശ്ചിമ കാമംഗ്, അപ്പര്‍ സുബാന്‍സിരി, ഡിബാങ് വാലി, വെസ്റ്റ് സിയാങ് തുടങ്ങിയ ജില്ലകളിലാണ് സൈന്യത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ മൂലം ഏറ്റവുമധികം പരാതികളുള്ളത്.

വായനയ്ക്ക്:
https://goo.gl/r3h7qw

This post was last modified on May 31, 2017 5:57 pm