X

വിവാഹ മോചനക്കേസില്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരം 3257 കോടി രൂപയുടെ ആഡംബരക്കപ്പല്‍

വിവാഹമോചന കേസില്‍ വിധിക്കുന്ന ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരം

വിവാഹമോചനക്കേസി്ല്‍ നഷ്ടപരിഹാരമായി റഷ്യന്‍ വ്യവസായിയുടെ 3257 കോടി രൂപ വിലവരുന്ന ആഡംബര നൗക കണ്ടു കെട്ടാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. വിവാഹമോചന കേസില്‍ വിധിക്കുന്ന ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരമായാണ് വ്യവസായിയായ ഫര്‍ക്കാദ് അഖ്മദോവിനെതിരായ ഉത്തരവിനെ കണക്കാക്കുന്നത്. ദുബയ് തീരത്തുള്ള എംവി ലൂണ എന്ന് 115 മീറ്റര്‍ നീളം വരുന്ന കപ്പലിന്റെ ഉടമസ്ഥാവകാശം ഭാര്യയായിരുന്ന ടാട്ടിന അഖ്മിദോവയ്ക്ക് കൈമാറണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതിനു പുറമെ കോടതിയുടെ മുന്‍ ഉത്തരവില്‍ പറഞ്ഞിരുന്ന 4276 കോടി രൂപ ഈടാക്കാനും കോടതി അനുമതി നല്‍കി.

ആഡംബര കപ്പലിന്റെ ഉടമസ്ഥാവകാശം വ്യവസായി കോടതിയില്‍ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്നും, കപ്പല്‍ കണ്ടെത്താതിരിക്കാനാണ് ഇത് ദുബയ് തീരത്തേക്കു മാറ്റിയതെന്നും കേസ് പരിഗണിക്കവേ ജഡ്ജ് ചാര്‍ലിസ് ഹാഡോണ്‍ കേവ് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം വ്യവസായിയുടെ സ്വത്തുക്കള്‍ പാതിയായി വതിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

9 നിലകളും, 2 ഹെലിപ്പാഡും, 50 ജീവനക്കാരും ഉല്‍ക്കൊള്ളുന്ന കപ്പല്‍ 2014ലാണ് വ്യവസായി സ്വന്തമാക്കിയത്. വിചാരണയുടെ അവസാന സമയത്ത് എംവി ലുണയുടെ ഉടമസ്ഥാവകാശം തന്റെ തന്നെ മറ്റൊരു കമ്പനിയിലേക്ക് മാറ്റി സംരക്ഷിക്കാനും ഫര്‍ക്കാദ് അഖ്മദോവ് ശ്രമിച്ചിരുന്നതായും കോടതി വിലയിരുത്തി.

എന്നാല്‍ റഷ്യയില്‍ വച്ച വിവാഹമോചനം നേടിയ തന്റ ഭാര്യ പിന്നീട് ലണ്ടനിലും സമാനമായ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന വ്യവസായി പ്രതികരിച്ചു. ശേഷം കേസിനെ രാഷ്ട്രീയമായടക്കം ഉപയോഗിക്കുകയായിരുന്നു. കേസ് പരിഗണിച്ച ബ്രിട്ടീഷ് ന്യായാധിപന്‍മാര്‍ ദുബയിലെ കോടതികളെ അപമാനിച്ചെന്നും ബ്രിട്ടീഷ് മന്ത്രിമാരും റഷ്യന്‍ പ്രസിഡന്റുമായി കേസിനെ ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നതായും അദ്ദേഹം അരോപിച്ചു.

കൂടുതല്‍ വായിക്കാന്‍: http://www.scmp.com

This post was last modified on April 22, 2018 3:21 pm