X

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ദ്രൗപദി മുര്‍മു എത്തുമോ? അവരെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ദ്രൗപദി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.

രാഷ്ട്രപതി സ്ഥാനത്ത് പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായ് 25ന് അവസാനിക്കും. ആരായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി? എന്‍ഡിഎ പല പേരുകളും പരിഗണിക്കുന്നുണ്ട്. ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്നതിനാല്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുടെയും സാധ്യത അടഞ്ഞ മട്ടാണ്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമെല്ലാം പരിഗണനയിലുണ്ടെങ്കിലും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു വ്യക്തിയുണ്ട്. അത് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവാണ്. ദ്രൗപദി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.

ദ്രൗപദിയെ കുറിച്ച് ചില കാര്യങ്ങള്‍

ഝാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറാണ് ദ്രൗപദി. 2015 മേയില്‍ 59ാം വയസില്‍ ചുമതലയേറ്റു.

ഒഡീഷയിലെ ആദിവാസി കുടുംബാംഗം. ഗവര്‍ണറായി നിയമിക്കപ്പെടുന്ന ഒഡീഷയില്‍ നിന്നുള്ള ആദ്യ വനിതാ നേതാവ്.

1997ല്‍ രൈരാനഗര്‍ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി തുടക്കം, അതേ വര്‍ഷം തന്നെ നഗരസസഭ വൈസ് ചെയര്‍പേഴ്‌സണായി.

മൂന്ന് വര്‍ഷത്തിന് ശേഷം 2000ല്‍ രൈരാനഗറില്‍ നിന്ന് നിയമസഭയിലേയ്ക്ക്

ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 2002 മുതല്‍ 2009 വരെ ബിജെപിയുടെ മയൂര്‍ബഞ്ച് ജില്ലാ പ്രസിഡന്റായിരുന്നു. 2013ല്‍ വീണ്ടും പ്രസിഡന്റായി.

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം. രൈരാനഗറിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്്റ്റന്റ് പ്രൊഫസര്‍, ഒഡീഷ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2000 മുതല്‍ 2004 വരെ നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ – ബിജെപി സഖ്യസര്‍ക്കാരില്‍ മന്ത്രി. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

കൂടുതല്‍ വായനക്ക്: https://goo.gl/vO5rNm

This post was last modified on May 6, 2017 8:27 am