X

ഹെമിംഗ്‌വേയുടെ ആദ്യ കഥ കണ്ടെത്തി

അയര്‍ലന്റില്‍ റോസ് കാസിലിന്റെ പുനര്‍നിര്‍മ്മാണത്തിനായി വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന, മരിച്ചുപോയ മനുഷ്യന്റെ കഥയാണ് ഹെമിംഗ്‌വേ പറയുന്നത്. അയാള്‍ രാത്രി അത്താഴവിരുന്ന് നടത്തുന്നു. പകല്‍വെളിച്ചമെത്തിയാല്‍ കോട്ട വീണ്ടും തകര്‍ന്നുവീഴും. അയാള്‍ ശവക്കുഴിയിലേയ്ക്ക് മടങ്ങുകയും ചെയ്യും.

വിശ്വസാഹിത്യകാരന്‍ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ആദ്യ ചെറുകഥയുടെ കയ്യെഴുത്ത്പ്രതി കണ്ടെത്തി. അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തുള്ള കീ വെസ്റ്റില്‍ നിന്നാണ് പേരിട്ടിട്ടില്ലാത്ത കഥ കണ്ടെത്തിയത്. 10ാം വയസിലാണ് ഹെമിംഗ്‌വേ ഇതെഴുതിയത് എന്ന് കരുതുന്നു. ചരിത്രകാരന്‍ ബ്ര്യൂസ്റ്റര്‍ ചേംബര്‍ലിനും സുഹൃത്ത് സാന്ദ്ര സ്പാനിയറും ചേര്‍ന്നാണ് ഹെമിംഗ്‌വേയുടെ കഥയുടെ കയ്യെഴുത്ത് കണ്ടെത്തിയത്. ഹെമിംഗ്‌വേ കുടുംബവുമായി ദീര്‍ഘകാലത്തെ സൗഹൃദബന്ധമുണ്ടായിരുന്ന ബ്രൂസ് കുടുംബത്തിന്റെ ആര്‍കൈവ്‌സില്‍ നിന്നാണ് ഇത് കണ്ടെത്തിയത്.

നോട്ട് ബുക്കിന്റെ 14 പേജുകളിലായാണ് കഥ. അയര്‍ലന്റിലേക്കും സ്‌കോട്‌ലാന്റിലേയ്ക്കും നടത്തിയ യാത്രകളുടെ വിവരണമെന്ന് കരുതപ്പെട്ട ഈ രചന അവഗണിക്കപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ക്കുള്ള കത്തിന്റെ രൂപത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. പിന്നീടാണ് ഹെമിംഗ്‌വേ ഇത്തരമൊരു യാത്ര നടത്തിയിട്ടേ ഇല്ലെന്ന് സ്പാനിയറും ചേംബര്‍ലിനും മനസിലാക്കുന്നത്. ഒരിക്കലും ഈ രണ്ട് പ്രദേശങ്ങളിലേക്കും ഹെമിംഗ്‌വേ പോയിട്ടില്ല. അതായത് ഇത് കഥയായിരുന്നു. ഹെമിംഗ്‌വേയുടെ ആദ്യ ഫിക്ഷന്‍ രചന. അയര്‍ലന്റില്‍ റോസ് കാസിലിന്റെ പുനര്‍നിര്‍മ്മാണത്തിനായി വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന, മരിച്ചുപോയ മനുഷ്യന്റെ കഥയാണ് ഹെമിംഗ്‌വേ പറയുന്നത്. അയാള്‍ രാത്രി അത്താഴവിരുന്ന് നടത്തുന്നു. പകല്‍വെളിച്ചമെത്തിയാല്‍ കോട്ട വീണ്ടും തകര്‍ന്നുവീഴും. അയാള്‍ ശവക്കുഴിയിലേയ്ക്ക് മടങ്ങുകയും ചെയ്യും.

അനുഭവവിവരണത്തിന്റെ, റിപ്പോര്‍ട്ടിംഗിന്റെ രീതിയും ഫിക്ഷനും കലര്‍ത്തിയുള്ള ഈ ശൈലി ഹെമംഗ്‌വേ തന്റെ അവസാന രചനകള്‍ വരെ തുടര്‍ന്നു. ബാര്‍ണി കാസിലിലേയ്ക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഹെമിംഗ്‌വേ, അയര്‍ലന്റിലെ ദാരിദ്ര്യത്തിലേയ്ക്ക് കൂടിയാണ് ക്ഷണിക്കുന്നത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന കുട്ടികളുടെ മാസിക സെന്റ് നിക്കോളാസ് മാഗസിന്‍ നടത്തിയിരുന്ന സാഹിത്യരചനാ മത്സരത്തിന് വേണ്ടിയാണ് ബാലനായ ഹെമിംഗ്‌വേ ഈ കഥ എഴുതിയതെന്ന് കരുതപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/UmnzfN

This post was last modified on October 4, 2017 10:04 am