X

നഷ്ടപരിഹാര തുകക്ക് വേണ്ടി പ്രായമായവരെ കടുവയ്ക്ക് ഇരയാക്കുന്ന യുപിയിലെ ഒരു ഗ്രാമം!

മാല വന മേഖലയില്‍ ഫെബ്രുവരി വരെ മാത്രം ഏഴോളം പേര്‍ കടുവയ്ക്ക് ഇരയായിട്ടുണ്ട്

ഉത്തര്‍പ്രദേശിലെ പിലിബിത് ടൈഗര്‍ റിസര്‍വിന് അടുത്തുള്ള ഗ്രാമങ്ങളിലെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാര തുകക്ക് വേണ്ടി പ്രായമായവരെ കടുവയ്ക്ക് ഇരയാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ദാരിദ്രത്തില്‍ നിന്ന് മോചനം നേടാന്‍ കുടുംബത്തിലെ പ്രായമായവരെ കടുവകള്‍ വിഹരിക്കുന്ന വനമേഖലകളിലേക്ക് അയ്ക്കുന്ന പ്രവണത ഈ ഗ്രാമങ്ങളില്‍ കൂടി വരികയാണ്. കടുവയുടെ ഇരയായ പ്രായമായവരുടെ കുടുംബകാരുടെ ലക്ഷ്യം സര്‍ക്കാര്‍ നല്‍കുന്ന ലക്ഷങ്ങളുടെ നഷ്ടപരിഹാര തുകയാണ്.

മാല വനമേഖലയില്‍ ഫെബ്രുവരി വരെ മാത്രം ഏഴോളം പേര്‍ കടുവയ്ക്ക് ഇരയായിട്ടുണ്ട്. തുടര്‍ച്ചയായി കടുവയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (ഡബ്ല്യൂ സി സി ബി) പ്രദേശത്ത് പരിശോധനയ്ക്ക് എത്തി. പരിശോധനയ്ക്ക് ശേഷം ഡബ്ല്യൂ സി സി ബി വിഷയം നാഷണല്‍ ടൈഗര്‍ കോണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് കൈമാറി.

പ്രദേശവാസിയായ അറുപതുകാരന്‍ ജരണില്‍ സിംഗ് പറയുന്നത്- ‘ദാരിദ്രത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് പല കുടുംബങ്ങളും ഇതിനെ കാണുന്നത്’ എന്നാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/K8HSAE

This post was last modified on July 5, 2017 6:10 pm