X

ഖജുരാവോയില്‍ കാമസൂത്ര വില്‍ക്കരുത്: നിരോധന ആവശ്യവുമായി ഹിന്ദുത്വ സംഘടന

കാമസൂത്ര അടക്കമുള്ള പുസ്തകങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണെന്നാണ് ബജ്രംഗ് സേനയുടെ വാദം.

വിഖ്യാതമായ ഖജുരാവോ ക്ഷേത്രത്തിന്റെ പരിസരത്ത് കാമസൂത്ര വില്‍ക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനയായ ബജ്രംഗ് സേന. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് രതിശില്‍പ്പങ്ങള്‍ കൊണ്ടും ശില്‍പ്പചാതുരി കൊണ്ടും ലോക പ്രശസ്തമായ ഖജുരാവോ ക്ഷേത്രം. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ വരുന്നതാണിത്. ഇവിടെ കാമസൂത്രയും രതിയുമായി ബന്ധപ്പെട്ട മറ്റ് പുസ്തകങ്ങളും വില്‍ക്കുന്നതിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ബജ്രംഗ് സേന. കാമസൂത്ര അടക്കമുള്ള പുസ്തകങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണെന്നാണ് ബജ്രംഗ് സേനയുടെ വാദം.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ടൂറിസം വകുപ്പ് അധികൃതരും ഇത്തരം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വില്‍ക്കുന്നതിന് അനുവാദം നല്‍കുകയാണെന്നും ബജ്രംഗ് സേന കുറ്റപ്പെടുത്തുന്നു. വിദേശ സന്ദര്‍ശകരുടെ കണ്ണില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതാണ് ഇത്തരം പുസ്തകങ്ങളെന്ന് ബജ്രംഗ് സേന നേതാവ് ജ്യോതി അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളാണോ യുവതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടത്. ഇവിടെയൊരു ശിവക്ഷേത്രമുണ്ട്. ഇവിടെ ഇത്തരം പുസ്തകങ്ങള്‍ വില്‍ക്കാമോ എന്നും ജ്യോതി അഗര്‍വാള്‍ ചോദിക്കുന്നു. അതേസമയം ക്ഷേത്രത്തിനകത്തെ രതി ശില്‍പ്പങ്ങള്‍ പ്രാചീന കാലത്ത് നിര്‍മ്മിച്ചതാണെന്നും അത് ഇപ്പോള്‍ പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ബജ്രംഗ് സേനാ നേതാവ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/X4LaKC

This post was last modified on June 15, 2017 12:56 pm