X

“പട്ടേല്‍ ഇന്ത്യയെ നിര്‍മ്മിച്ചു, ഐക്യപ്പെടുത്തി”: പ്രധാനമന്ത്രി മോദി എഴുതുന്നു

ഈ വര്‍ഷത്തെ സര്‍ദാര്‍ പട്ടേല്‍ ജയന്തി കൂടുതല്‍ പ്രത്യേകതകളുള്ളതാണ്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹത്താല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി യാഥാര്‍ത്ഥ്യമായിരിക്കാണ്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന്റെ അഖണ്ഡതയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഛിന്നഭിന്നമാകാതെ സംരക്ഷിച്ചത് സര്‍ദാര്‍ പട്ടേല്‍ ആണെന്നും, കൊളോണിയല്‍ ഭരണത്തിന്റെ സ്വാധീനം രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിനും ദേശീയ വികാരം ഉള്‍ക്കൊണ്ട് ഇന്ത്യയെ ഐക്യപ്പെടുത്തുന്നതിനും അഭൂതപൂര്‍വമായ വേഗതയിലാണ് പട്ടേല്‍ പ്രവര്‍ത്തിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു. സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന് സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറയുന്നത്.

1947ന്റെ ആദ്യ പകുതി ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം സുനിശ്ചിതമായിരുന്നു. രാജ്യത്തിന്റെ വിഭജനവും. വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും രൂക്ഷമായിരുന്നു. ഇതിനേക്കാളും ഉപരിയായി ഇന്ത്യയുടെ ഐക്യം അപകടത്തിലായിരുന്നു. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് പ്രവിശ്യകളെയും നാട്ടുരാജ്യങ്ങളേയും ഐക്യപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് മഹാത്മ ഗാന്ധി, പട്ടേലിനോട് പറഞ്ഞിരുന്നു. പട്ടേലിന് വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹം സാധാരണക്കാരനായിരുന്നില്ല. വിശ്രമമില്ലാതെ ജോലി ചെയ്ത് സര്‍ദാര്‍ പട്ടേലാണ് ഇന്ന് കാണുന്ന ഇന്ത്യയുടെ ഭൂപടം രൂപപ്പെടുത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഈ രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തില്‍ ഇന്ത്യയുടെ ഭരണപരമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയത് പട്ടേലാണ്.

ഈ വര്‍ഷത്തെ സര്‍ദാര്‍ പട്ടേല്‍ ജയന്തി കൂടുതല്‍ പ്രത്യേകതകളുള്ളതാണ്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹത്താല്‍ സ്റ്റാച്യു ഓഫ് യൂണിറ്റി യാഥാര്‍ത്ഥ്യമായിരിക്കാണ്. ഭൂമിപുത്രനായ സര്‍ദാര്‍ പട്ടേല്‍ ഇനി മറ്റാരേക്കാളും ആകാശത്തേയ്ക്ക് ഉയര്‍ന്നുനില്‍ക്കും. നമുക്ക് മാര്‍ഗദര്‍ശനം നല്‍കും. സ്റ്റാച്യു ഓഫ് യൂണിറ്റി ഹൃദയങ്ങളുടെ ഐക്യത്തിന്റേയും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയുടേയും പ്രതീകമാണ്. ഭിന്നിച്ച് നിന്നാല്‍ നമ്ുക്ക് നമ്മളെ തന്നെ നേരിടാനാകില്ല. ഒന്നിച്ചുനിന്നാല്‍ ലോകത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാം. പുരോഗതി കൈവരിക്കാം.

വായനയ്ക്ക്: https://goo.gl/FPp6Hr

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

This post was last modified on October 31, 2018 10:01 am