X

രതിമൂര്‍ച്ഛയുടെ മനശാസ്ത്രം; അഭിനയം പ്രതികൂലമായേക്കും

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന 87 ശതമാനം പുരുഷന്‍മാരും രതിമൂര്‍ച്ഛ അനുഭവിക്കുന്നവരാണ്. സത്രീകളില്‍ 49 ശതമാനം മാത്രമാണ്.

ലൈഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛ അഭിനയിക്കന്ന സ്ത്രീകള്‍ സാധാരണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത്തരം അഭിനയങ്ങള്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നണ് പുതിയ കണ്ടെത്തല്‍. ബ്രിങ്ഹാം യങ്ങ് യുനിവേഴ്‌സിറ്റി പബ്ലിഷ് ചെയ്ത ജേണല്‍ഓഫ് സെക്ഷ്വല്‍ മെഡിസിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദാമ്പത്യ ബന്ധങ്ങളിലെ 43 ശതമാനം ഭര്‍ത്താക്കന്‍മാരും തങ്ങളും ഭാര്യമാര്‍ക്ക് രതിമൂര്‍ച്ഛ ലഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന 87 ശതമാനം പുരുഷന്‍മാരും രതിമൂര്‍ച അനുഭവിക്കുന്നവരാണ്. സത്രീകളില്‍ ഇത്‌ 49 ശതമാനം മാത്രമാണ്. എന്നാല്‍ ഇതില്‍ 25 ശതമാവം പേരും തങ്ങളുടെ ഭാര്യമാര്‍ക്ക് ലൈഗിക സംതൃപതി ലഭിച്ചെന്ന് കരുതുന്നവരാണെന്നും പഠനം പറയുന്നു. 16833 പേരിലായിരുന്നു പഠനം.

2014 ല്‍ നടത്തിയ സ്ത്രികളിലെ വ്യാജ  രതിമൂര്‍ച്ഛയെ കുറിച്ചുള്ള പഠനത്തില്‍ സ്ത്രീകള്‍ ഇത്തരം അഭിനയിക്കന്നതിന് നാലുകാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ലൈംഗിക ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുക. പങ്കാളിയുടെ വികാരം വര്‍ധിപ്പിക്കുക. ലൈംഗിക ബന്ധത്തോടുള്ള ഭയവും അരക്ഷിതാവസ്ഥയും. പങ്കാളിയുടെ വികാരത്തെ ഇല്ലാതാക്കാതിരിക്കുക എന്നിവയാണ്. പക്ഷേ ഇത്തരത്തില്‍ അഭിനയം യഥാര്‍ത്ഥ ലൈംഗിക ജിവിതത്തെ പതിയെ ഇല്ലാതാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്-

This post was last modified on July 19, 2018 6:56 pm