X

എയര്‍ റൂട്ട് തടഞ്ഞതിന് ശേഷമുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ റൂട്ട്/ ചിത്രങ്ങള്‍

ദോഹയിലെ എയര്‍പോര്‍ട്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണ്

എല്ലാ ബന്ധങ്ങളും ഏഴ് അംഗരാജ്യങ്ങള്‍ റദ്ദ് ചെയ്തതിന്റെ ഫലമായി പൂര്‍ണമായും ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ് ഖത്തര്‍. സമ്പന്ന രാഷ്ട്രമാണെങ്കിലും പെട്രോളും, പ്രകൃതിവാതകവും ഒഴിച്ചുള്ള ആഭ്യന്തര ഉത്പാദനം ഇല്ലാത്തതിനാല്‍ ഏറിയ പങ്കും ഇറക്കുമതിയെ ആശ്രേയിച്ച് നില്‍ക്കുന്ന രാഷ്ട്രമായ ഖത്തറിനെ അയല്‍രാജ്യങ്ങളുടെ ഒറ്റപ്പെടുത്തല്‍ കാര്യമായി ബാധിക്കുകയും ചെയ്യും.

ഈ അയല്‍ രാജ്യങ്ങള്‍ വഴിയുള്ള ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദു ചെയ്തതിനാല്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളിലാണ് ഖത്തര്‍ എയര്‍വെയ്‌സ്. എയര്‍ റൂട്ടുകള്‍ തടഞ്ഞതിന് ശേഷമുള്ള ഖത്തര്‍ എയര്‍വെയ്‌സ് സ്വീകരിക്കാന്‍ സാധ്യതയുള്ള പുതിയ റൂട്ടുകളുടെ ചിത്രങ്ങള്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, എക്കണോമിക് ആന്‍ഡ് ജേര്‍ണലിസം അനലിസ്റ്റ് ജോയ്‌സ് കാരം തുടങ്ങിയവര്‍ പുറത്തുവിട്ടിരുന്നു.


ആദ്യത്തെ ബദല്‍ റൂട്ട് ഇറാന്‍, ഇറാക്ക്, ജോര്‍ദ്ദാന്‍, മെഡിറ്റനേറിയന്‍ വഴിയാണ്. രണ്ടാമത്തെ റൂട്ട് ഇറാന്‍, തുര്‍ക്കി തുടങ്ങിയുള്ള വഴിയാണ്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ എയര്‍പോര്‍ട്ട് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണ്. കഴിഞ്ഞവര്‍ഷം ദോഹ എയര്‍പോര്‍ട്ടിലൂടെ കടന്നു പോയ യാത്രക്കാര്‍ 37 മില്ല്യണാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/8Q3Mft

This post was last modified on June 9, 2017 4:04 pm