X

ഗ്വാട്ടിമാല കൊടുങ്കാടിനുള്ളില്‍ മായന്‍ ജനതയുടെ വിസ്മയിപ്പിക്കുന്ന സംസ്കാര ശേഷിപ്പുകള്‍ കണ്ടെത്തി

പെറ്റെന്‍ പ്രദേശത്തെ കൊടുംങ്കാടില്‍ ഗവേഷകര്‍ നടത്തിയ ഏരിയല്‍ മാപ്പിംഗിലാണ് കണ്ടെത്തിയത്

ഗ്വാട്ടിമാലയിലെ പെറ്റെന്‍ പ്രദേശത്തെ കൊടുംങ്കാടില്‍ ഗവേഷകര്‍ നടത്തിയ ഏരിയല്‍ മാപ്പിംഗില്‍ കണ്ടെത്തിയത് വിസ്മയിപ്പിക്കുന്ന സംസ്കാര ശേഷിപ്പുകള്‍. മായന്‍ ജനതയുടെ വീടുകള്‍, കെട്ടിടങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, പിരമിഡുകള്‍ ഉള്‍പ്പെടെ അനേകായിരം നിര്‍മ്മിതികളാണ് തെളിഞ്ഞു വന്നത്.

ഗ്വാട്ടിമാലാസ് മായന്‍ ഹെറിറ്റേജ് ആന്‍ഡ് നാച്വര്‍ ഫൌണ്ടേഷന് വേണ്ടി ഗവേഷണം നടത്തുന്ന അമേരിക്ക, യൂറോപ്പ്, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തു ഗവേഷക സംഘമാണ് മായന്‍ സമൂഹ വികാസത്തിന്റെ സുപ്രധാന ചരിത്രഘട്ടത്തെ അനാവരണം ചെയ്യുന്ന കണ്ടെത്തല്‍ നടത്തിയത്.

കഴിഞ്ഞ ദിവസം നടത്തിയ കണ്ടെത്തലിന്റെ കൂട്ടത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തിയ കാര്‍ഷിക ഭൂമിയും ജലസേചന കനാലുകളും ഉണ്ടായിരുന്നു. ഏകദേശം 10 ദശലക്ഷം ജനങ്ങള്‍ ഇവിടെ അധിവസിച്ചിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. അതായത് മായന്‍ കാലത്ത് ജീവിച്ചിരുന്നു എന്നു ഇപ്പോള്‍ പറയുന്ന എന്നതിന്റെ രണ്ടു മുതല്‍ മൂന്നു മടങ്ങുവരെ ജനങ്ങള്‍ എന്നര്‍ത്ഥം.

ലിഡാര്‍ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്.

കൂടുതല്‍ വായിക്കൂ: https://goo.gl/Nt4aSz

This post was last modified on February 3, 2018 11:07 pm