X

മോഷ്ടിച്ച ലാന്‍ഡ് റോവര്‍ കൊണ്ട് എടിഎം മെഷിന്‍ തകര്‍ത്ത് വന്‍ കൊള്ള (വീഡിയോ)

സ്റ്റോറിനകത്തെ സിസിടിവിയില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളിലൂടെയാണ് കൊള്ളയുടെ രീതി പുറംലോകം അറിഞ്ഞത്.

ഇതുപോലൊരു കൊള്ള ചിലപ്പോള്‍ ആദ്യമായിരിക്കും.മോഷ്ടിച്ച വാഹനം ഉപയോഗിച്ച് ഒരു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിനുള്ളിലെ എടിഎം തകര്‍ത്താണ് കൊള്ള നടത്തിയിരിക്കുന്നത്. സ്റ്റോറിനകത്തെ സിസിടിവിയില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളിലൂടെയാണ് കൊള്ളയുടെ രീതി പുറംലോകം അറിഞ്ഞത്.

മോഷ്ടാക്കള്‍ ഒരു ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന്റെ ഗ്ലാസ് ഡോറും എ ടിഎം മെഷീനും തകര്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതിനുശേഷം മുഖംമൂടി ധരിച്ച മൂന്നു പേര്‍ എടിഎം മെഷീന്‍ തള്ളി പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം.

ഇംഗ്ലണ്ടിലെ ചറ്റെറിസ് നഗരത്തിലെ ആല്‍ഡി ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിലാണ് വന്‍ കൊള്ള നടന്നത്. പോലീസിംഗ് മാര്‍ച്ച് ആന്‍ഡ് ചറ്റെറിസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

This post was last modified on February 3, 2018 11:46 pm