X

ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെ ഓര്‍മയ്ക്ക് മ്യൂസിയം!/ വീഡിയോ

രണ്ടാംലോക മഹായുദ്ധകാലത്ത് രണ്ടുലക്ഷത്തിലധികം സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമകളായി ജപ്പാന്‍ സൈന്യം ഉപയോഗിച്ചിരുന്നു

രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളായിരുന്ന സ്ത്രീകളുടെ ഓര്‍മയ്ക്കായി മ്യൂസിയം വരുന്നു. കൊറിയ, ചൈന, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമകളായി ജപ്പാന്‍ സൈന്യം ഉപയോഗിച്ചിരുന്നു.

തെക്കന്‍ സോളില്‍ ഇവര്‍ക്കായി ഒരു സ്മാരകം പണിതിട്ടുണ്ട്. എന്നാല്‍ ഇവരുട ജീവിതം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ മ്യൂസീയം തന്നെ വേണമെന്ന തീരമാനത്തിലാണ് ദക്ഷിണ കൊറിയയില്‍ ഈ പദ്ധതി തയ്യാറെടുക്കുന്നത്. ജപ്പാന്‍ സൈനികരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്ന വളരെ കുറച്ച് ലൈംഗിക അടിമകളില്‍ നിന്നായിരുന്നു ഇത്തരമൊരു കാര്യം പുറം ലോകം അറിഞ്ഞത്.

ഇതിനെക്കുറിച്ച് ഒരുപ്പാട് തര്‍ക്കങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ജപ്പാന്‍ സൈനികര്‍ സ്ത്രീകളെ ലൈംഗിക അടിമകളായി കൊണ്ടുപോയിരുന്നു എന്നതിന് തെളിവായി ചൈനയിലെ അമേരിക്കന്‍ സൈന്യം പകര്‍ത്തി എന്നു കരുതുന്ന 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോള്‍ ദേശീയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വീഡിയോ കാണാം-

കൂടുതല്‍ വായനയ്ക്ക്- https://goo.gl/jF52Hv , https://goo.gl/8pQmn8  , https://goo.gl/U7JUpK

 

This post was last modified on July 12, 2017 10:17 am