X

വിമാന യാത്രക്കിടെ പറക്കും തളിക കണ്ടുവെന്ന് ബ്രട്ടീഷ് പൈലറ്റ്!

നവംബര്‍ ഒന്‍പതിന് രാവിലെ വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് ഷാനന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ ബന്ധപ്പെടുകയായിരുന്നു.

യാത്രക്കിടെ പറക്കും തളികപോലെയുള്ള തിളങ്ങുന്ന ഒരു വിചിത്ര വസ്തു കണ്ടുവെന്ന് ബ്രട്ടീഷ് പൈലറ്റിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റായ ഷാനന്‍ അയര്‍ലന്‍ഡിലെ പടിഞ്ഞാറന്‍ തീരത്ത് പറക്കും തളികയ്ക്ക് സമാനമായ വസ്തു കണ്ടുവെന്നാണ് അറിയിച്ചത്.

നവംബര്‍ ഒന്‍പതിന് രാവിലെ വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് ഷാനന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ ബന്ധപ്പെടുകയായിരുന്നു.

ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ഷാനന്‍ ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ചു ചോദിച്ചത്. എന്നാല്‍ ഈ ഭാഗത്ത് പരിശീലനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് മറുപടി ലഭിച്ചത്.

വിര്‍ജിന്‍ എയര്‍ലൈന്‍സിന്റെ റൂട്ട്

വിചിത്രമായ തിളങ്ങുന്ന വസ്തു കടന്നുപോകുന്നതായി കണ്ടതായി വിര്‍ജിന്‍ എയര്‍ലൈന്‍സ് പൈലറ്റും സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഐറിസ് ഏവിയേഷന്‍ അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.

വിശദമായ വായനയ്ക്ക്- https://www.bbc.com/news/world-europe-46181662

അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ അയച്ച ചാരപേടകമാണോ ഔമൗമൗ?

ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ക്ക് കാരണമാകുന്നത് ‘ദേശീയത’: ബിബിസി പറയുന്നു

ഫരീദാബാദിലെ ‘നിശ്ശബ്ദരായ’ ഏഴംഗ മലയാളി കുടുംബവും അവരുടെ അസാധാരണ മരണങ്ങളും

This post was last modified on November 13, 2018 5:30 pm