ലോകത്ത് ഓഫിസ് സജ്ജമാക്കാന്‍ ഏറ്റവും ചിലവേറിയ നഗരത്തിന്റെ പട്ടികയില്‍ ഡല്‍ഹിയിലും. സിബിആര്‍ഇ സൗത്ത് ഏഷ്യ ഗ്ലോബല്‍ പ്രൈം ഓഫിസ് ഒക്യുപന്‍സി സര്‍വേ പ്രകാരം ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് ആഗോളതലത്തില്‍ ഒമ്പതാം സ്ഥാനം സ്വന്തമാക്കിയത്. ഏകദേശം 153.26 ഡോളറോ സ്‌ക്വര്‍ഫീറ്റിന് 10,554 രൂപയോളമാണ് ഡല്‍ഹിയിലെ വാര്‍ഷിക പ്രൈം വാടക.
ആഗോള പട്ടികയില്‍ 26ാം സ്ഥാനത്ത് ഇന്ത്യയുടെ വ്യാവസായിക നഗരമായ മുംബൈയും ഇടം പിടിച്ചിട്ടുണ്ട്. ഇതുപ്രകാരം നഗരത്തിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സിലെ വാര്‍ഷിക പ്രൈം വാടക 96.51 ഡോളറും സ്‌ക്വയര്‍ ഫീറ്റ് ഇനത്തില്‍ 6,646 രൂപയോളമാണെന്നും കണക്കുകള്‍ പറയുന്നു. പട്ടികയില്‍ 37ാം സ്ഥാനത്തുള്ള നഗരത്തിലെ തന്നെ നരിമാന്‍ പോയന്റില്‍ ഈ തുക 72.80 ഡോളറും, സ്‌ക്വയര്‍ ഫീറ്റിന് 5,013 രൂപയുമാണ്.
ഫിനാന്‍സ്, ടെക്നോളജി, ഇ കോമേഴ്‌സ് മേഖലളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉണര്‍വാണ് പ്രൈം റെന്റില്‍ ഉണ്ടാക്കിയത്. ഈ നേട്ടം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടുന്ന കൊമേഴ്ഷ്യല്‍ ഓഫിസ് മാര്‍ക്കറ്റ് സെക്ടര്‍ കുതിപ്പുണ്ടാക്കിയെന്നും ഇന്ത്യ ആന്റ് സൗത്ത്- ഈസ്റ്റ് ഏഷ്യ, സിഇആര്‍ഇ പറയുന്നു. ഡല്‍ഹി പ്രധാന മാര്‍ക്കറ്റ് ആയതിന് പിന്നില്‍ ഓഫിസുകളുടെ തുടര്‍ച്ചയായ ഒഴിവുകള്‍, വാടക, ഏറ്റെടുക്കല്‍ എന്നിവയ്ക്കുള്ള സാധ്യതകളാണ് ഡല്‍ഹിയുടെ മുന്നേറ്റത്തിന് കാരണമായത്. മുംബൈ വിപണിയെ കുറിച്ചും തങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടെന്നും, വരും കാലത്ത് മുംബൈയും ഈ പട്ടികയില്‍ മുന്നോട്ട് വരുമെന്നും സിഇആര്‍ഇ പറയുന്നു. ആഗോളതലത്തില്‍ ഹോങ്കോങ് സെന്റ്രല്‍ പട്ടികയില്‍ ഒന്നാമതും ലണ്ടനിലെ വെസ്റ്റ് എന്‍ഡ് രണ്ടാമതുമാണ്.
നഗരത്തിലെ വാടക, പ്രാദേശിക നികുതി, ഉയര്‍ന്ന സേവനങ്ങള്‍ക്ക് നല്‍കുന്ന, പ്രൈം ഓഫിസ് പ്രോപ്പര്‍ട്ടീസ് എന്നിവ കണക്കാക്കിയാണ് പ്രൈം ഓഫിസ് ഒക്യുപന്‍സി കോസ്റ്റ് കണക്കാക്കുന്നത്. ഡല്‍ഹിയില്‍ പ്രതിവര്‍ഷം 2.4 ശതമാണമാണ് ഈ തുകകളുടെ വര്‍ധനവ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. ഈ തോത് അമേരിക്കയില്‍ 3.2 ശതമാനവും, യൂറോപ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ ഇത് 2 ശതമാനവും ഏഷ്യ പസഫിക് 1.7 ശതമാനവുമാണെന്നും കണക്കുകള്‍ പറയുന്നു.
This post was last modified on July 12, 2018 10:47 pm
Leave a Comment