X

പാറ്റയെ ഓടിക്കാം ; ഈ വഴികള്‍ പരീക്ഷിച്ചു നോക്കു….

വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാവും

വീട്ടമ്മമാരുടെ മുഖ്യശത്രുക്കളില്‍ പ്രമാണിമാരാണ് പാറ്റയും ഉറുമ്പുമൊക്കെ. ഇവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്.

വീട്ടില്‍ പാറ്റ ശല്യം ഇല്ലാതിരിക്കാന്‍ വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ പാറ്റശല്യം ഒരു പരിധി വരെ ഒഴിവാക്കാം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് ഒരു ദിവസം പോലും കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക.വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റ ശല്യം വര്‍ദ്ധിക്കാന്‍ കാരണമാവും. തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകള്‍ക്കും കൊതുകിനുമൊക്കെ വളരാനുള്ള അനുകൂല സാഹചര്യമൊരുക്കും. വെള്ളത്തിന്റെ ചോര്‍ച്ച അടക്കാനും ശ്രദ്ധിക്കണം.

ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാന്‍ സഹായിക്കും. മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. പനിക്കൂര്‍ക്കയുടെ ഇലയും ഇതേ രീതിയില്‍ ഉപയോഗിക്കാം.

പാറ്റകളെ തടയാന്‍ ഇതും നല്ലൊരു മാര്‍ഗമാണ്. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുക.ബോറോക്‌സ് മിശ്രിതവും പാറ്റയെ കൊല്ലാന്‍ നല്ലതാണ്. ബോറോക്‌സ് പാറ്റകളുള്ളിടത്ത് ഇടുക. പാറ്റയുടെ ശരീരത്തിലെ പുറംപാളിക്ക് ക്ഷതമുണ്ടാക്കാന്‍ ബോറോക്‌സിനാകും. ഇത് ഇവയുടെ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിനും അതുവഴി അവയെ കൊല്ലാനും നല്ലതാണ്.