X

ചീഫ് സെക്രട്ടറിക്കെതിരെ വീക്ഷണം

അഴിമുഖം പ്രതിനിധി

പാമൊലിന്‍ ഇറക്കുമതി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചീഫ് സെക്രട്ടറിയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തുന്ന വീക്ഷണം ചീഫ് സെക്രട്ടറി പാമൊലിന്‍ കേസില്‍ സഹതാപം നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എഴുതുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നടപ്പിലാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ ഡിഎംആര്‍സിക്കെതിരായ നല്‍കിയ ശുപാര്‍ശ തള്ളിയതാണ് കൊതിക്കെറുവിന് കാരണമെന്ന് മുഖപ്രസംഗം കളിയാക്കുന്നുണ്ട്.

പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായ വെളിപ്പെടുത്തല്‍ ജിജി തോംസണ്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

This post was last modified on December 27, 2016 3:10 pm