ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാമെന്നും കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.
എസ് ഡി പി ഐ ഭീകര സംഘടനയാണെന്നും ഐസിസിലേക്ക് ആളെ കൂട്ടുന്നവരുമാണെന്ന് കുറ്റിയാടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.പോലീസും ഈ വിഷയത്തില്‍ മൃദു സമീപനമാണ് സ്വകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍ എസ് എസും എസ് ഡി പി ഐ യും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്നും എല്‍ഡിഎഫ് എസ് ഡി പി ഐയോട് സൗഹൃദ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു.
This post was last modified on December 27, 2016 4:20 pm
Leave a Comment