X

വെള്ളാപ്പള്ളി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെ പരാമര്‍ശിച്ച് നടേശന്‍ ആലുവയില്‍ മതസഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദശം നല്‍കി. അന്നേ ദിവസം തന്നെ വെള്ളാപ്പള്ളിക്ക് ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗത്തിന്റെ സിഡി കണ്ട ജഡ്ജി പ്രസംഗത്തില്‍ എന്താണ് തെറ്റുള്ളതെന്ന് ചോദിച്ചു. സര്‍ക്കാരിനെയാണ് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചതെന്ന് കോടതി പറഞ്ഞു.

അതേസമയം തന്നെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം സര്‍ക്കാരിനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ്. തന്നെ അറസ്റ്റു ചെയ്യുമെന്നാണ് കരുതിയതെന്നും അതിനായി സര്‍ക്കാര്‍ പഠിച്ച പണിയൊക്ക ചെയ്തുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment