X

കരിങ്കുരങ്ങ്, കരിംഭൂതം; എം എം മണിയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

ഉടുമ്പന്‍ ചോലയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എം.എം മണിയെ രൂക്ഷമായ ഭാഷയില്‍ വംശീയമായി അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മണിയുടെ നിറവും രൂപവും മുന്‍നിര്‍ത്തിയുള്ളതായിരുന്നു പരിഹാസം. കരിങ്കുരങ്ങെന്നാണ് മണിയെ വെള്ളാപ്പള്ളി വിളിച്ചത്. ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുളളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ഒരു ഭാഗം. മണി കരിം ഭൂതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതു കൂടാതെ നിരവധി മോശം പരാമര്‍ശങ്ങള്‍ അദ്ദേഹം വേറെയും നടത്തി. 

അതേസമയം വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് മറുപടി പറയാനില്ലെന്ന് എം.എം മണി വ്യക്തമാക്കി. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പറയാനുളളത് ജനങ്ങളോട് പറയുമെന്നും മണി പറഞ്ഞു.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment