അഴിമുഖം പ്രതിനിധി
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ബാങ്ക് മോഷണത്തിനിടെ കാവല്‍ക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പോലീസിന്റെ പിടിയിലായി. ജൂപിറ്റര്‍ എന്നു വിളിക്കുന്ന കൃഷ്ണന്കുട്ടിനായര് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23ന് വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന മോഷണ ശ്രമത്തിനിടയ്ക്കാണ് വെഞ്ഞാറമൂട് സ്വദേശിയും ബിജെപി നേതാവുമായ ഇയാള്‍ ബാങ്ക് കാവല്‍ക്കാരനായ ജയചന്ദ്രനെ വാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. പിടിയിലായ പ്രതിയെ വെഞ്ഞാറമൂട് സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ തോട്ടുംപുറം വാര്‍ഡില്‍നിന്നും ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പ്രദേശ വാസികള്‍ക്ക് ഇയാളെ പറ്റി നല്ലത് മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത് ഇയാള്‍ ആണ് എന്നറിഞ്ഞത്തിതിന്റെ അങ്കലാപ്പിലാണ് പ്രദേശവാസികള്‍.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബാങ്ക് കവര്‍ച്ച നടത്തുവാനായി ഇയാള്‍ പ്ലാന്‍ ഇട്ടിരുന്നു എന്ന് പോലിസ് പറയുന്നു. നിരവധി തവണ ബാങ്കില്‍ എത്തി കവര്‍ച്ച നടത്തുന്നത് എങ്ങനെയെന്ന് പ്ലാന്‍ ചെയ്ത ശേഷമാണ് കൃത്യം നടത്താന്‍ എത്തിയത് എന്നും പോലിസ് പറഞ്ഞു.
This post was last modified on December 27, 2016 2:29 pm