X

ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വി എച്ച് പി ഒരുങ്ങുന്നു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്ര വിഷയം വീണ്ടും ചര്‍ച്ചാവിഷയമാകുന്നതിനിടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ വി എച്ച് പി ഒരുങ്ങുന്നു. വി എച്ച് പിയുടെ വക്താവായ ശരദ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

രാമനവമി ദിവസമായ ഏപ്രില്‍ 15 മുതല്‍ ഏഴു ദിവസം രാം മഹോത്സവം സംഘടന നടത്തും. ഈ കാലയളവില്‍ എല്ലാ ഗ്രാമങ്ങളിലും രാമ പൂജ നടത്തുമെന്ന് ശര്‍മ്മ അറിയിച്ചു. 70,000 മുതല്‍ 75,000 വരെ ഗ്രാമങ്ങളില്‍ രാം മഹോത്സവം മുമ്പും സംഘടന നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ 1.25 ലക്ഷം ഗ്രാമങ്ങളില്‍ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയുടെ പരിഗണനയില്‍ രാമക്ഷേത്ര വിഷയം ഇരിക്കവേയാണ് വീണ്ടും തെരഞ്ഞെടുപ്പു വിഷയമായി ഉയരുന്നത്.

This post was last modified on December 27, 2016 3:36 pm