X

124 രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആദരവ് അര്‍പ്പിച്ച് ആലപിച്ച ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍/ വീഡിയോ

15-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി നരസിംഹ മേത്തയാണ് ഈ ഭജന്‍ എഴുതിയിരിക്കുന്നത്.

മഹാത്മ ഗാന്ധിയുടെ 150- മത് ജന്മദിനത്തിന് 124 രാജ്യങ്ങളുടെ ആദരവ്. മഹാത്മ ഗാന്ധിയുടെ പ്രിയപ്പെട്ട ‘വൈഷ്ണവ ജനതോം’ എന്ന ഭജനാണ് പലരാജ്യങ്ങളിലെ ഗായകര്‍ പാടിയിരിക്കുന്നത്. അര്‍മേനിയ, അങ്കോള, ശ്രീലങ്ക, സെര്‍ബിയ,ഇറാക്്, ഐസ്‌ലന്‍ഡ്, തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളോ ഗായകരോ ആണ് ഭജന്‍ ആലപിച്ചിരിക്കുന്നത്. നൗറു പ്രസിഡന്റ് ബരോണ്‍ ദിവെയ്‌സി വഖ്വയും ഭജന്‍ ആലപിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവി നരസിംഹ മേത്തയാണ് ഈ ഭജന്‍ എഴുതിയിരിക്കുന്നത്. മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് പങ്കുവെച്ച് വീഡിയോ കാണാം..