X

പാകിസ്താന്‍ വ്യോമസേന വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് 17 മരണം / വീഡിയോ

അഞ്ചോളം വീടുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്.

പാകിസ്താന്‍ വ്യോമസേന വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് 17 മരണം. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പരിശീലന പറക്കലിനിടെ റാവല്‍പിണ്ടിയിലെ റാബി പ്ലാസയിലാണ് വിമാനം തകര്‍ന്നുവീണത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുകളും മൂന്ന് ക്രൂ മെമ്പേഴ്‌സും കൂടാതെ 12 പ്രേദശവാസികളുമാണ് മരിച്ചുവെന്നാണ് വിവരം. അഞ്ചോളം വീടുകള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. അഞ്ച് സൈനികര്‍ മരിച്ചുവെന്ന് പാക് ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആര്‍ടി ഡോട്ട് കോം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ കാണാം..

രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

 

Read: പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു, വാജ്‌പേയ് അതില്‍ നിന്ന് പിന്മാറാന്‍ കാരണമിതാണ്‌

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

 

This post was last modified on July 30, 2019 9:17 am