X

പ്രാസംഗികന്റെ ആക്രോശം സഹിക്കാന്‍ വയ്യാതെ ഒരു കുട്ടി: ചെങ്ങന്നൂരില്‍ നിന്നൊരു വൈറല്‍ വീഡിയോ

ബിജെപി യുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ആണ് രസകരമായ കാഴ്ച അരങ്ങേറിയത്

ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കലാശക്കൊട്ടിലേക്കു നീങ്ങുമ്പോള്‍ അത്യന്തം വാശിയേറിയ മത്സരത്തിനാണ് കളമൊരുക്കുന്നത്. മൂന്നു പ്രധാന പാര്‍ട്ടികളുടെയും സംസ്ഥാന-ദേശീയ നേതാക്കള്‍ ഇതിനോടകം ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്തു തുടങ്ങി.

എന്നാല്‍ അവധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ചെങ്ങന്നൂരില്‍ എന്ത് സംഭവിച്ചാല്‍ എന്താണ്? സ്ഥലം തികയ്ക്കാനോ അച്ഛനമ്മാമാരുടെ നിര്‍ബന്ധത്തിനോ വഴങ്ങി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന കുഞ്ഞിന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

ബിജെപി യുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ആണ് രസകരമായ കാഴ്ച അരങ്ങേറിയത്. പ്രചാരണ കോലാഹലത്തില്‍ മോശം ശബ്ദ സജ്ജീകരണവും, പ്രാസംഗികന്റെ അലറി വിളിച്ചുള്ള പ്രസംഗവും ഒത്തു ചേര്‍ന്നപ്പോള്‍ കുട്ടി ആകെ അസ്വസ്ഥയായി. ആദ്യമൊക്കെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ‘എന്താണ് പറയുന്നത് മനുഷ്യാ’? എന്നര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കാനും കുട്ടി മറന്നില്ല. ക്യാമറ ഫോക്കസ് ചെയ്യുന്നു എന്ന് മനസ്സിലായപ്പോള്‍ ഒതുങ്ങിയിരുന്നെങ്കിലും ശബ്ദ കോലാഹലം ഉച്ചസ്ഥായിലായപ്പോള്‍ രണ്ടു ചെവിയും അടച്ചു പിടിച്ചു ‘നമ്മള്‍ ഈ കളിക്ക് ഇല്ലേ’ എന്ന് പ്രഖ്യാപിച്ചു കൊണ്ട് കുട്ടി പിന്‍വാങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ആണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

This post was last modified on May 25, 2018 3:02 pm

Related Post
Leave a Comment