X

ബിജെപി നേതാവിനോട് എണ്ണ വില വര്‍ദ്ധനയെക്കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം (വീഡിയോ)

ഇന്നലെ രാത്രി തമിഴിസൈ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കവേയാണ് ഓട്ടോ ഡ്രൈവര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനോട് ഇന്ധന വില വര്‍ദ്ധനയെക്കുറിച്ച് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്നത് തമിഴിസൈ തടഞ്ഞില്ല എന്ന് മാത്രമല്ല, അത് കണ്ട് നിന്ന് ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ടൈംസ് നൗ അടക്കമുള്ള ചാനലുകള്‍ ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തമിഴ് പ്രാദേശിക ചാനലുകളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരിക്കുകയാണ്. കതിര്‍ എന്ന് പേരുള്ള പ്രായമായ ഓട്ടോ ഡ്രൈവറെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇന്നലെ രാത്രി തമിഴിസൈ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കവേയാണ് ഓട്ടോ ഡ്രൈവര്‍, പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

ഇന്ധന വിലവര്‍ദ്ധനയില്‍ ഓട്ടോഡ്രൈവര്‍മാര്‍ക്കുള്ള ബുദ്ധിമുട്ടും വിഷമവും പ്രകടിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നും ബിജെപിക്കാര്‍ അത് തെറ്റായ രീതിയില്‍ എടുക്കുകയായിരുന്നു എന്നും കതിര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണവും മറ്റ് ചിലവുകളുമടക്കം അഞ്ഞൂറ് രൂപയ്ക്കടുത്ത് ഓരോ ദിവസവും വേണ്ടി വരുന്ന നിലയാണുള്ളതെന്നും കതിര്‍ പറഞ്ഞു. എന്നാല്‍ പെട്രോള്‍ വില കൂടിയ ശേഷം ഓട്ടോ വാടക കൊടുത്തുകഴിഞ്ഞാല്‍ 350 രൂപയാണ് കിട്ടുന്നത് – കതിര്‍ പറയുന്നു. ചെന്നൈയില്‍ 85.31 രൂപയാണ് പെട്രോള്‍ വില. കടലൂര്‍ ജില്ലയില്‍ 87.03 രൂപയാണ് വില. രണ്ട് ദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി പെട്രോള്‍ കാനുകള്‍ കൊടുത്തത് ശ്രദ്ധേയമായിരുന്നു.

വീഡിയോ:

This post was last modified on September 17, 2018 6:51 pm