X

വിശ്വഹിന്ദു പരിഷത്തും ശിവസേനയും അയോധ്യയില്‍; ഭീതിയില്‍ പ്രദേശവാസികള്‍ / വീഡിയോ

അയോധ്യ ജില്ലാ കളക്ടര്‍ അനില്‍കുമാര്‍ പ്രദേശവാസികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ ഭീതി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ നടത്തുകയുമാണ്.

രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തും ശിവസേനയും സങ്കടിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടികളില്‍ ഭീതിയിലായി പ്രദേശവാസികള്‍. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇരു വിഭാഗത്തിന്റെയും പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫൈസാബാദിലും അയോധ്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി 42 കമ്പനി സായുധസേന, എഴുന്നൂറോളം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, 160 ഇന്‍സ്പെക്ടര്‍മാര്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുകയാണ്.

അയോധ്യ ജില്ലാ കളക്ടര്‍ അനില്‍കുമാര്‍ പ്രദേശവാസികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ ഭീതി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ നടത്തുകയുമാണ്. എല്ലാ നിബന്ധനകളും പാലിച്ചാണ് പരിപാടി നടത്തുന്നത്. കൂടാതെ, ഇരു പാര്‍ട്ടികളുടെയും പരിപാടികള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വീഡിയോ കാണാം..

അയോധ്യയിലെ വിഎച്ച്പി റാലിക്ക് വേണ്ടി ട്രെയ്ന്‍ കയറാന്‍ എത്തിയവര്‍


അലഹബാദ് റെയില്‍വേ സ്‌റ്റേഷന്‍ കടന്നുപോകുന്ന ശിവസേന പ്രവര്‍ത്തകര്‍

അയോധ്യയിൽ വിച്ച്പിയുടെ ധർമ്മസഭ: ഉത്തർപ്രദേശിൽ കനത്ത സുരക്ഷ; 1992 ലേതിന് സമാനമായ സാഹചര്യമെന്ന് പ്രദേശവാസികൾ

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

This post was last modified on November 24, 2018 5:30 pm