X

പോളിങ് ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ പൂജ നടത്തി ഛത്തീസ്ഗഡിലെ ബിജെപി മന്ത്രി/വീഡിയോ

ബെമേതാര ജില്ലയിലെ നവാഗഡ് ബൂത്തില്‍ വോട്ടിംഗ് തുടങ്ങുന്നതിന് മുന്‍പാണ് മന്ത്രി പൂജ നടത്തിയത്.

പോളിങ് ബൂത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പൂജ നടത്തി ഛത്തീസ്ഗഡ് മന്ത്രി. നിലവിലെ മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മന്ത്രി ദയാല്‍ദാസ് ബാഗ്‌ഹെലാണ് വോട്ടിങ് മെഷീനില്‍ പൂജ നടത്തിയത്. നവാഗഡ് ബൂത്തിലായിരുന്നു സംഭവം. നവാഗഡ് ഉള്‍പ്പെടെ 72 മണ്ഡലങ്ങളില്‍ ചൊവ്വാഴ്ചയായിരുന്നു ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്തിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ മന്ത്രിയില്‍നിന്നും വിശദീകരണം തേടി നോട്ടീസ് അയച്ചു.ബാഗ്‌ഹെലയുടെ നടപടിയില്‍ പരിഹസിച്ചും വിമര്‍ശിച്ചും എതിര്‍ പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ജനാധിപത്യത്തില്‍ ജനങ്ങളെയും വോട്ടര്‍മാരെയുമാണ് നേതാക്കള്‍ പൂജിക്കേണ്ടത്. 15 വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ബിജെപിയും അവരുടെ മന്ത്രിമാരും ഒന്നും ഇവിടെ ചെയ്തിട്ടില്ല. വോട്ടെടുപ്പ് ദിവസം വോട്ടിംഗ് മെഷീന് പൂജ നടത്തിയതുകൊണ്ട് ഒന്നും കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് ഷൈലേശ് നിതിന്‍ ത്രിവേദി പ്രതികരിച്ചത്.

This post was last modified on November 22, 2018 5:19 pm

Related Post
Leave a Comment