X

അച്ഛന്റെ മകൻ തന്നെ; ക്രിസ്റ്റ്യാനോ ജൂനിയർ വലയിലാക്കിയ ഗോളുകൾ/ വീഡിയോ

തന്റെ മകൻ വലയിലാക്കിയ ഗോളുകളുടെ വീഡിയോ ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചതിരിക്കുന്നത്

കാണികളെ അതിശയിപ്പിക്കുന്ന ഗോളുകൾ അടിച്ച് കയ്യടി നേടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍. ഒൻപത് വയസ്സിനു താഴെയുള്ളവരുടെ സീരി എ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ അതിശയിപ്പിക്കുന്ന ഗോളുകൾ നേടുന്നത്. രണ്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോ ജൂനിയർ മത്സരത്തിൽ നേടിയത്. തന്റെ മകൻ വലയിലാക്കിയ ഗോളുകളുടെ വീഡിയോ ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചതിരിക്കുന്നത്.