X

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഹിന്ദി ഗാനങ്ങളുമായി ചെക്ക് റിപ്പബ്ലിക്കിന്റെ ആദരം (വീഡിയോ)

ചെക്ക് ഗായകന്‍ ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്.

ഔദ്യോഗിക സന്ദര്‍ശനത്തിന് ചെക്ക് റിപ്പബ്ലിക്കിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവന്ദിന് ഹിന്ദി ഗാനങ്ങളുടെ അകമ്പടിയോടെ സ്വീകരണം. ഇന്തോ – ചെക്ക് അസോസിയേഷന്‍ന്റെ സ്വീകരണ പരിപാടിക്കിടെയാണ് ചെക്ക് മ്യൂസിക് സംഘം ഹിന്ദി ഗാനങ്ങള്‍ ഏറ്റെടുത്തത്. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഭാര്യയും ചടങ്ങില്‍ അദ്യാവസാനം പങ്കെടുത്തു. ചെക്ക് ഗായകന്‍ ഹിന്ദി ഗാനം ആലപിക്കുന്ന വീഡിയോ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യ ചെക്ക് സിന്‍ഫോണീറ്റ ഓര്‍ക്കസ്ട്ര ട്യൂണ്‍ സ്‌പെഷ്യവല്‍ ട്യൂണ്‍, ചെക്ക് ഗാനങ്ങള്‍, പല്‍ ദില്‍ കെ പാസ്, യെഹ് ഹായ് മുംബൈ മേരി ജാന്‍ എന്നീഗാനങ്ങളാണ് ചടങ്ങില്‍ ആലപിച്ചത്. കൊല്‍ക്കത്ത സ്വദേശിയായ ദേബാഷി ചൗധരി ദേശീയഗാനം പ്ലേ ചെയ്ത ശേഷമായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.