X

പദ്മാവതിയില്‍ ഘൂമര്‍ നൃത്തവുമായി ദീപിക പദുക്കോണ്‍

ഘൂമര്‍ നൃത്തം പരിശീലിക്കാന്‍ 12 ദിവസം ദീപിക റിഹേഴ്‌സല്‍ ചെയ്തു. ക്യാമറയ്ക്ക് മുന്നില്‍ അത് പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ വീണ്ടും നാല് ദിവസമെടുത്തു.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയിലെ ഘൂമര്‍ എന്ന നൃത്ത ഗാനരംഗത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തിറങ്ങിയത്. തീര്‍ത്തും വ്യത്യസ്തമായ കോറിയോഗ്രഫിയാണ് ഈ രജപുത്ര നൃത്തരംഗത്തില്‍ കാണുന്നത്. ദീപികയ്ക്കും സംഘത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രാജസ്ഥാനിലെ അറിയപ്പെടുന്ന ഘൂമര്‍ നര്‍ത്തകിയായ ജ്യോതി.ഡി.തോമര്‍ സെറ്റിലുണ്ടായിരുന്നു. ഘൂമര്‍ നൃത്തം പരമാവധി നീതി പുലര്‍ത്തിയും ആധികാരികതയോടെയും അവതരിപ്പിക്കാനാണ് ലക്ഷ്യമിട്ടതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഘൂമര്‍ നൃത്തം പരിശീലിക്കാന്‍ 12 ദിവസം ദീപിക റിഹേഴ്‌സല്‍ ചെയ്തു. ക്യാമറയ്ക്ക് മുന്നില്‍ അത് പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ വീണ്ടും നാല് ദിവസമെടുത്തു. ഏതായാലും അത് പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഘൂമര്‍ നര്‍ത്തകരായ 60 വനിതാ നര്‍ത്തകരാണ് ദീപികയ്‌ക്കൊപ്പം നൃത്തം ചെയ്തത്. ഇത് റാണി പദ്മാവതിക്കും രജപുത്ര സ്ത്രീകള്‍ക്കുമുള്ള ആദരമാണെന്നാണ് സഞ്ജയ് ലീല ബന്‍സാലി പറയുന്നത്.