X

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ കൊച്ചുമകന്റെ മരണം അന്വേഷിക്കാന്‍ പോലീസിന്റെ കാല്‍ പിടിച്ച് കരയുന്ന വൃദ്ധ/ വീഡിയോ

ന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത ഗുടുംബ സ്റ്റേഷനിലായിരുന്നു സംഭവം.

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ വൃദ്ധ സ്ത്രീയ്ക്ക് കരഞ്ഞ് കാലുപിടിക്കേണ്ട സാഹചര്യമുണ്ടാക്കിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത ഗുടുംബ സ്റ്റേഷനിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ സ്റ്റേഷന്‍.

കൊച്ചുമകന്‍ ആകാശ് ജോലി ചെയ്യുന്ന സ്ഥലത്തെ യന്ത്രത്തില്‍ കുരുങ്ങി മരണപ്പെട്ടുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യവുമായാണ് എഴുപത്തിയഞ്ചുകാരിയായ ബ്രഹ്മദേവി പോലീസ് സ്റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷന് പുറത്ത് കസേരയില്‍ അധികാര ഗര്‍വ്വോടെ ഇരിക്കുന്ന തേജ് പ്രകാശ് സിംഗ് എന്ന സബ് ഇന്‍സ്‌പെക്ടറുടെ മുന്നിലായിരുന്നു ബ്രഹ്മദേവി നിന്നിരുന്നത്.

അന്വേഷണം നടത്തണമെന്ന് കൈകൂപ്പി ബ്രഹ്മദേവി അപേക്ഷിക്കുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ പോലീസുകാരന്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ബ്രഹ്മദേവി കാലില്‍ വീഴുന്നതും കാണാം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് തേജിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്. കൂടാതെ ആകാശിന്റെ മരണത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആകാശിന്റെ മരണശേഷം കമ്പനി ഉടമ ഒളിവിലാണ്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ആകാശിന്റെ കുടുംബം സ്റ്റേഷനില്‍ നിരവധി വട്ടം എത്തിയിട്ടും പോലീസ് നടപടി എടുത്തിരുന്നില്ല.

This post was last modified on January 20, 2019 11:20 pm