X

മോദിയുടെ പത്രിക സമര്‍പ്പണത്തിനുള്ള ജാഥയെന്ന് പ്രചരിപ്പിക്കുന്നത് വാജ്‌പേയിയുടെ അന്ത്യയാത്രയുടെ വീഡിയോ

സൃഷ്ടിരാജ് ചൗഹാന്‍ എന്ന ബിജെപി അനുഭാവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 68,000ല്‍ അധികം വ്യൂ ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള ജാഥയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ അന്ത്യയാത്രയുടെ വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം, കണ്ണുതുറന്ന് കാണൂ ചെരിപ്പ് നക്കികളേ, സിംഹം നടന്നുവരുന്നത് കാണൂ എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സൃഷ്ടിരാജ് ചൗഹാന്‍ എന്ന ബിജെപി അനുഭാവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 68,000ല്‍ അധികം വ്യൂ ആണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

മോദിയും അമിത് ഷായും വാജ്‌പേയിയുടെ മൃതദേഹം വഹിച്ച വാഹനത്തെ അനുഗമിച്ച് നടന്നുവരുന്നത് കാണാം. ഡല്‍ഹിയിലെ യമുനാ തീരത്തെ വാജ്‌പേയിയുടെ സംസ്‌കാര സ്ഥലത്തേയ്ക്കുള്ള യാത്രയുടെ വീഡിയോ ആണിത്. വാജ്‌പേയിയുടെ ചിത്രങ്ങള്‍ വ്യക്തമായി കാണാം. മേയ് 19നാണ് വരാണസിയില്‍ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഏപ്രില്‍ 26ന് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇത്തരത്തില്‍ നിരവധി വ്യാജ വീഡിയോകളാണ് സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

This post was last modified on April 18, 2019 9:30 am