X

ആരോഗ്യത്തിന് ദോഷകരം: 328 മരുന്നുസംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു/വീഡിയോ

തോടെ ഇന്ത്യന്‍ ഔഷധ നിര്‍മാണ മേഖലയില്‍ ഇതോടെ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

ആരോഗ്യത്തിന് ദോഷകരമായ 328 മരുന്നുസംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുസംയുക്തങ്ങള്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മ്മിക്കാനോ വില്‍ക്കാനോ സാധിക്കില്ല. ഇതോടെ ഇന്ത്യന്‍ ഔഷധ നിര്‍മാണ മേഖലയില്‍ ഇതോടെ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ടോ അതിലധികമോ ഔഷധച്ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍. കേന്ദ്രം നിയോഗിച്ച പ്രൊഫ. ചന്ദ്രകാന്ത് കോകാടെ വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നിരോധനം ഈ മരുന്നുസംയുക്തങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ആരോഗ്യത്തിന് ഹാനികരമാകും വിധം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് പല കമ്പനികളും മരുന്നുകള്‍ നിര്‍മിക്കുന്നതെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

This post was last modified on September 13, 2018 2:56 pm