X

മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മലേറിയയെ തുരത്താന്‍ പുതിയ 2 കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞര്‍!

മലേറിയ പരത്തുന്ന അണുക്കളായ p. Falciparum, p. Vivax, p. Malariae, p.ovale എന്നിവക്കെതിരെ മരുന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ചി(NIMR)ലെ ശാസ്ത്രജ്ഞര്‍ നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മലേറിയയെ തുരത്താനുള്ള ഗവേഷണത്തില്‍ വിജയിച്ചത്. രണ്ട് പുതിയ മരുന്നുകളാണ് ഇവര്‍ കണ്ടെത്തിയത്. എലികളില്‍ ഈ മരുന്നുകളുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഗവേഷകന്‍ അകാന്‍ഷ പാന്റ് പറയുന്നു. നേച്ചര്‍ (Nature) മാസികയിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്.

അനോഫിലസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് മലേറിയ. ലോകത്താകെ 216 മില്യണ്‍ വ്യക്തികളെ രോഗികളാക്കിയ ഈ അസുഖം 445,000 പേരുടെ ജീവനെടുക്കുകയും ചെയ്തു. 2010നും 2016നും ഇടയില്‍ രോഗത്തിന്റെ വ്യാപ്തി 18% കുറഞ്ഞെങ്കിലും, ആന്റി-മലേറിയ മരുന്നുകള്‍ വേണ്ടത്ര പ്രവര്‍ത്തിക്കാത്തത് വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകള്‍ 2017-ലാണ് പുറത്തുവന്നത്.

2016ല്‍ ഇന്ത്യയില്‍ മാത്രം 1.09 മില്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ലെ 1.6 മില്യണ്‍ എന്ന കണക്കിലും കുറവായിരുന്നു ഇത്. ഇതേ കാലയളവില്‍ മരണസംഖ്യ 1018ല്‍ നിന്ന് 331-ലേക്ക് എത്തിയത് രാജ്യത്തെ മലേറിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ നേട്ടമായിരുന്നു. നേരത്തെ കണ്ടെത്തി ചികില്‍സിച്ചാല്‍ മാത്രം ഭേദമാക്കാവുന്ന അസുഖമാണിത്.

മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗാണുവില്‍ നിന്നുള്ള ഫാള്‍സിപ്പാന്‍ (falcipan) എന്‍സൈം മനുഷ്യ രക്തത്തിലേക്കെത്തും. രക്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവ ഹീമോഗ്ലോബിനെ അമിനോ ആസിഡ് ഘടകങ്ങളായി വേര്‍തിരിക്കും. ഈ അമിനോ ആസിഡുകളാണ് രോഗാണുവിന് വളരാന്‍ സഹായകമാകുന്നത്.

ഹോട്ട്‌സ്‌പോട്ട് (hotspot) എന്ന പേരില്‍ ഫാള്‍സിപ്പാന്‍ പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തെ തടയുന്ന പ്രക്രിയയാണ് മരുന്നുകളിലൂടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. പ്രതിരോധം എത്രത്തോളം വേഗത്തിലാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് സീനിയര്‍ സയന്റിസ്‌റ് കൈലാഷ് പാണ്ഡെ (Kailash Pande) പറയുന്നത്.

മനുഷ്യശരീരത്തില്‍ പ്രത്യേകിച്ച് വിപരീത ഫലങ്ങളൊന്നും ഈ മരുന്ന് പരീക്ഷണത്തിലൂടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന് ഈ മരുന്ന് ഹാനീകരമല്ലെന്നും കൈലാഷ് പാണ്ഡെ വ്യക്തമാക്കി. എങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രം സജീവമായി വിപണിയില്‍ എത്തിക്കാനാണ് തീരുമാനം.

മലേറിയ പരത്തുന്ന അണുക്കളായ p. Falciparum, p. Vivax, p. Malariae, p.ovale എന്നിവക്കെതിരെ മരുന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. മറ്റുചില മരുന്നുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും ഫലം ഉറപ്പായാല്‍ വിപണിയിലെത്തിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ശരീരം തളര്‍ന്ന മൂന്ന് പേരെ നടത്തി; വൈദ്യശാസ്ത്രത്തിന് പ്രതീക്ഷയായി നട്ടെല്ലിലെ ശസ്ത്രക്രിയ

മരുന്ന് കൊടുത്തില്ല; അച്ഛന്റെ പ്രകൃതി ചികിത്സ ‘പരീക്ഷണം’ മൂലം പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു

കോംഗോയില്‍ എബോള നാശം വിതക്കുന്നു: മരണം 200 കവിഞ്ഞു

This post was last modified on November 13, 2018 11:16 am