X

കുലസ്ത്രീകളല്ല, കേരളത്തെ മാറ്റിമറിച്ച പെണ്‍കരുത്ത് ഇവരാണ് / വീഡിയോ

ഈ വനിതാ ദിനത്തില്‍ കേരളത്തെ മാറ്റിമറിച്ച ചില സ്ത്രീകളെ വായനക്കാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയാണ് അഴിമുഖം.

കഴിഞ്ഞ ലോക വനിതാ ദിനത്തിന് ശേഷം കേരളത്തില്‍ ശ്രദ്ധേയരായ നിരവധി വനിതകളുണ്ട്. വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളിലൂള്ള അവര്‍ കേരള സമൂഹത്തെതന്നെ പുനര്‍നിര്‍മ്മിക്കാന്‍ പോന്ന ഇടപെടലുകള്‍ നടത്തി. പോയ വര്‍ഷം കേരളം ചില കാര്യങ്ങളിലെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത് ഇവരുടെ ചിറകിലേറിക്കൂടിയാണ്. അവരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുതല്‍ പഠിക്കാനായി വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പനയ്ക്ക് പോയിരുന്ന ഹനാനും നീതിക്ക് വേണ്ടി പോരാടിയ കന്യാസ്ത്രികളും ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ വരെയുണ്ട്. ഈ ലിസ്റ്റ് പൂര്‍ണമാണെന്ന് അഴിമുഖം അവകാശപ്പെടുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യതയുള്ള പല സ്ത്രീകളും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കാം. ഈ വനിതാ ദിനത്തില്‍ അവരില്‍ ചിലരെ വായനക്കാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയാണ് അഴിമുഖം. വീഡിയോ കാണാം..

Read:  പെണ്‍കരുത്ത്: കേരളം മാറുകയാണ് ഇവരിലൂടെ -വനിതാ ദിന സ്പെഷ്യല്‍

.

Related Post
Leave a Comment