X

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മൽസരിക്കും

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവുമെന്നാണ് റിപ്പോർട്ട്.

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവും. സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തതായാണ്  വിവരം. തിരുവനന്തപുരത്ത്  കുമ്മനത്തിനോളം വിജയസാധ്യത മറ്റാർക്കുമില്ലെന്ന നിലപാടാണ് ആർഎസ്എസിന്റേത്. കുമ്മനം മൽസരിക്കണമെന്ന നിലപാടിൽ ആർഎസ്എസ് ഉറച്ചുനിന്നതോടെയാണ്  രാജിയെന്നാണ് വിവരം.

അതേസമരം, കുമ്മനത്തിന്റെ തിരിച്ചവരവിനെ  ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുടെയാണ് കുമ്മനത്തെ തിരുവന്തപുരത്തെ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് റിപ്പോർട്ട്. പാലക്കാട് ചേർന്ന ബിജെപി സംസ്ഥാന കോർകമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നാണ് വിവരം.

‘നിലയ്ക്കൽ സമര നായകനെ’ന്ന വിശേഷണത്തോടെ ആർഎസ്എസ്സിനുള്ളിൽ ഉറച്ച ആരാധകബലമുള്ള നേതാവാണ് കുമ്മനം. തിരുവനന്തപുരത്ത് എന്തെങ്കിലും ചലനമുണ്ടാക്കാൻ ശേഷിയുള്ള ഏക നേതാവു കൂടിയാണ് ഇദ്ദേഹം. മിസോറം ഗവർണറായി കുമ്മനത്തെ നിയമിച്ചത് കേരളത്തിലെ ആർഎസ്എസ് വൃത്തങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. അധ്യക്ഷനെന്ന നിലയിൽ കുമ്മനത്തിന്റെ മോശം പ്രകടനം ബിജെപി പ്രശ്നമായി ഉന്നയിക്കുകയും ഗവർണറാക്കി സംസ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തുവെന്നാണ് ആർഎസ്എസ് കരുതുന്നത്.

ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ മുന്‍ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ് അദ്ദേഹം. അതേസമയം, കുമ്മനത്തിന്റെ രാജിയോടെ  ഒഴിവുവന്ന മിസോറാം ഗവര്‍ണർ സ്ഥാനത്തേക്ക് പ്രഫസര്‍ ജഗ്ദിഷ് മുഖിയെ രാഷ്ട്രപതി നിയമിച്ചു.

This post was last modified on March 8, 2019 3:01 pm

Related Post
Leave a Comment