ബീഹാര്‍ ബെഗുസാരായിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍ ആവേശത്തോടെ ജനങ്ങളോട് സംസാരിക്കുന്നത്. ബെഗുസാരയിലെ വോട്ടര്‍മാരോട് കനയ്യ പറയുന്നത്, ‘ജയിച്ച് പോയിട്ടും നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരെ ജയിപ്പിക്കാനാണോ ഇത്തവണയും തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് ഇതാദ്യമായല്ല നടക്കുന്നത്. എന്നാല്‍ ടിവിയില്‍ എപ്പോളും ബെഗുസാരായിയെ കുറിച്ച് ചര്‍ച്ച നടക്കുന്നു. നേതാവിന്റെ മകന്‍ നേതാവാകുന്നു. മന്ത്രിയുടെ മകന്‍ മന്ത്രിയാകുന്നു. അതേസമയം ബെഗുസാരായിലെ ജനങ്ങള്‍ക്ക് ഇത്തവണ ഇതിഹാസം രചിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
നവാദയില്‍ നിന്ന് ഒരു കാരണവശാലും ബെഗുസാരായിലേയ്ക്ക് മണ്ഡലം മാറില്ല എന്നാണ് മന്ത്രിജി (ഗിരിരാജ് സിംഗ്) പറഞ്ഞിരുന്നത്. അദ്ദേഹം ക്ഷേത്രങ്ങളിലെല്ലാം കയറിയിറങ്ങി വോട്ട് ചോദിച്ച് വരുമ്പോള്‍ നിങ്ങള്‍ ചോദിക്കണം എന്തിനാണ് നിങ്ങള്‍ ഇങ്ങോട്ട് പോന്നത് എന്ന്. ആളുകള്‍ ടിക്കറ്റ് (സ്ഥാനാര്‍ത്ഥിത്വം) നേടാനാണ് ഡല്‍ഹിയില്‍ പോകുന്നത്. താങ്കള്‍ ടിക്കറ്റ് മടക്കിനല്‍കാനാണ് ഡല്‍ഹിയില്‍ പോയത്. പിന്നീട് എന്താണ് സംഭവിച്ചത്. ബെഗുസാരായ് എന്റെ (ഗിരിരാജ് സിംഗ്) മുത്തശിയുടെ വീടാണ് എന്ന് നിങ്ങള്‍ പറയുന്നു. എപ്പോളാണ് നിങ്ങള്‍ക്ക് മുത്തശിയെ ഓര്‍മ്മ വന്നത്.’ എന്നാണ്.
കനയ്യയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം..
ചിത്രം & വീഡിയോ – സി കിരണ്‍
This post was last modified on April 20, 2019 6:43 am
Leave a Comment