ഉത്തര്‍ പ്രദേശ് സുല്‍ത്താന്‍പുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചുള്ള ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ പ്രസംഗം വിവാദമാകുന്നു. സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മാതാവുമായ മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു വരുണിന്റെ പരാമര്‍ശം.
ബി എസ് പി – സമാജ് വാദി പാര്‍ട്ടി സംഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിങ് എന്ന സോനു സിങിനെ ലക്ഷ്യമാക്കിയായിരുന്നു വരുണിന്റെ അധിക്ഷേപം, ‘മോനുവിനെയും ടോനുവിനെയും ഭയപ്പെടേണ്ടതില്ല. നിങ്ങളോട് എനിക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയല്ലാതെ നിങ്ങള്‍ ആരെയും ഭയപ്പടേണ്ടതില്ല. ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്. അവര്‍ക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയെയുള്ളൂ’
നിലവില്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തിലെ എംപിയാണ് വരുണ്‍ ഗാന്ധി. മേനക ഗാന്ധി കഴിഞ്ഞതവണ പ്രതിനിധീകരിച്ച പിലിഭിത്ത് മണ്ഡലത്തിലാണ് ഇത്തവണ വരുണ്‍ മത്സരിക്കുന്നത്.
Leave a Comment