X

പ്രളയം മുടക്കിയ നിക്കാഹ് ദുരിതാശ്വാസ ക്യാമ്പില്‍; അതിഥികളായി എംഎല്‍എയും കളക്ടറും

ക്യാമ്പില്‍ നിന്ന് തിരികെപ്പോകും മുമ്പ് എല്ലാവരും ഒന്നിച്ചു നിന്നു നടത്തിയ കല്യാണത്തില്‍ ജില്ലാകലക്ടര്‍ ഉള്‍പ്പടെയള്ളവര്‍ പങ്കെടുത്തു.

ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. വയനാട് ചൂരല്‍മലയിലെ ക്യാമ്പിലാണ് ഇന്ന് ഒപ്പനപ്പാട്ടിന്റെ ഈണവുമായി ഒരു കല്യാണം നടന്നത്. പ്രളയത്തില്‍ വീട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വയനാട് ചൂരല്‍മലയിലെ റാബിയയുടെ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റേണ്ടി വരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ഒരു നാട് ഒന്നിച്ചു കൈകോര്‍ത്തപ്പോള്‍, റാബിയയ്ക്ക് സ്വപ്‌നം വീണ്ടെടുക്കാനായി.

ക്യാമ്പില്‍ നിന്ന് തിരികെപ്പോകും മുമ്പ് എല്ലാവരും ഒന്നിച്ചു നിന്നു നടത്തിയ കല്യാണത്തില്‍ എംഎല്‍എയും ജില്ലാകളക്ടറും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ

 

Related Post
Leave a Comment