ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്ന സൈനികന് ഔറംഗസീബിന്റെ വീട്ടില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് എത്തിയ വീഡിയോ സാമൂഹി മാധ്യമങ്ങളില്‍ വൈറലാകുന്നു. നിര്‍മ്മല സീതാരാമന് ഔറംഗസീബിന്റെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ജമ്മു-കശ്മീരിലെ പൂഞ്ച് സ്വദേശിയായ ഔറംഗസീബിനെ കഴിഞ്ഞ 14-നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. ഈദ് ആഘോഷിക്കാന്‍ വീട്ടിലേക്കു പോവുകയായിരുന്നു ഔറംഗസീബ്. പുല്‍വാമയില്‍ നിന്ന് ഷോപ്പിയാനിലേക്കുള്ള യാത്രയില്‍ കാലംപോര ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഭീകരര്‍ വാഹനം വളഞ്ഞു സൈനികനെ തട്ടികൊണ്ടുപോവുകയായിരുന്നു.
പിന്നീട് ഔറംഗസീബിന്റെ മൃതദേഹം പുല്‍വാമയിലെ ഗുസ്സു ഗ്രാമത്തിലെ വനത്തിനുള്ളില്‍ നിന്നും വെടിയേറ്റ നിലയിലാണ് കണ്ടുകിട്ടിയത്. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സേന സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്ന ഔറംഗസീബ് 44 രാഷ്ട്രീയ റൈഫിള്‍സിലെ ഷോപ്പിയാന്‍ ക്യാമ്പിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.