X

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ കുടുംബങ്ങളെ ഒന്നിപ്പിക്കണം; മാലാഖയോടുള്ള കുഞ്ഞിന്റെ അപേക്ഷ വൈറലാവുന്നു

വൈറ്റ് ഹൗസില്‍ വസിക്കുന്ന പരുക്കന്‍ ഹൃദയമുള്ള ഭീകര വ്യക്തിയേക്കാള്‍ കൂടുതല്‍ അനുകമ്പ മകള്‍ക്കുണ്ടെന്നും മാതാവ് ട്വീറ്റില്‍ പറയുന്നു.

മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരായ കുട്ടികളെയും കുടുംബത്തെയും വേര്‍പ്പെടുത്തുന്ന യുഎസ് നടപടി തുടരുന്നതിനിടെ 10 വയസുകാരിയുടെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു. പിരിഞ്ഞു താമസിക്കുന്ന കുട്ടികളെയും രക്ഷിതാകളെയും ഒന്നിപ്പിക്കണമെന്ന് മാലാഖയോട് ആവശ്യപ്പെടുന്നതാണ് കുറിപ്പ്. ഇതിന് പകരമായി തന്റെ പറിഞ്ഞ പല്ല് നല്‍കാമെന്നും കുട്ടിയുടെ കുറിപ്പ് പറയുന്നു. കുടുംബങ്ങളെ അതിര്‍ത്തി താണ്ടാന്‍ സഹായിക്കണമെന്നും കുറിപ്പ് മാലാഖയോട് ആവശ്യപ്പടുന്നുണ്ട്. പറിഞ്ഞ പല്ല് നല്‍കി മാലാഖയോട് ആവശ്യപ്പെടുന്ന ആഗ്രഹം നടക്കുമെന്ന വിശ്വാസമാണ് കുട്ടിയുടെ കുറിപ്പിന് പിന്നില്‍.

കുട്ടിയുടെ മാതാവ് റോബന്‍ റെക്ക് എന്ന യുവതിയാണ് മകളുടെ കുറിപ്പടക്കം ട്വീറ്റ് ചെയ്തത്. വൈറ്റ് ഹൗസില്‍ വസിക്കുന്ന പരുക്കന്‍ ഹൃദയമുള്ള ഭീകര വ്യക്തിയേക്കാള്‍ കൂടുതല്‍ അനുകമ്പ മകള്‍ക്കുണ്ടെന്നും മാതാവ് ട്വീറ്റില്‍ പറയുന്നു. അവളുടെ ആവശ്യം യുഎസ് കോണ്‍ഗ്രസ് അനുവദിക്കുമെന്ന പ്രതീക്ഷയും ട്വീറ്റ് പങ്കുവയ്ക്കുന്നുണ്ട്. കുടുംബങ്ങളെ ഒന്നിച്ചു തുടരാന്‍ അനുവദിക്കുക എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 20, 2018 6:24 pm